24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സഹദിനും സിയയ്ക്കും ആശംസ നേർന്ന്‌ മന്ത്രി വീണ ജോർജ്
Uncategorized

സഹദിനും സിയയ്ക്കും ആശംസ നേർന്ന്‌ മന്ത്രി വീണ ജോർജ്

ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയയ്‌ക്കും സഹദിനും ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സിയയെ ഫോണിൽ വിളിച്ചാണ്‌ മന്ത്രി ആശംസിച്ചത്‌. കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ഐഎംസിഎച്ച് സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവർക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി നൽകാൻ മന്ത്രി സൂപ്രണ്ടിന് നിർദേശം നൽകി. മുലപ്പാൽ ബാങ്കിൽ നിന്നാകും കുഞ്ഞിന് ആവശ്യമായ പാൽ നൽകുക. സഹദിന്റെ പ്രസവത്തിനായി ഡോക്ടർമാരുടെ പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. പ്രത്യേക മുറിയും അനുവദിച്ചിരുന്നു.

Related posts

വെട്ടിലായി ഖുശ്ബു, സ്ത്രീകൾക്കുളള 1000 രൂപ ഭിക്ഷയെന്ന് പരാമർശിച്ചു; വിവാദം, ഒടുവില്‍ വിശദീകരണം

Aswathi Kottiyoor

കൊടകരക്കേസില്‍ ബന്ധമില്ല, അഴിമതിക്കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്ന് കെസുരേന്ദ്രന്‍

Aswathi Kottiyoor

വയനാട് ദുരന്തം; അയൽക്കൂട്ടങ്ങളുടെ ലോൺ എഴുതി തള്ളാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയെ സമീപിച്ച് കുടുംബശ്രീ മിഷൻ

Aswathi Kottiyoor
WordPress Image Lightbox