• Home
  • kannur
  • നിടുംപൊയിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശി മരിച്ചു
kannur

നിടുംപൊയിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശി മരിച്ചു

പേരാവൂർ: നിടുംപൊയിൽ വാരപ്പീടികയിൽ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കർണ്ണാടക ബംഗ്ലൂരു സൗത്ത് മുതലയല നഗർ സ്വദേശി റോഹനാണ് (22) മരിച്ചത്.ബുധനാഴ്ച വൈകിട്ട് 3.30-ഓടെയാണ് അപകടം.തലശേരിയിൽ നിന്ന് കൊട്ടിയൂരിലേക്ക് വരികയായിരുന്ന ജ്യോതിരമയി ബസും എതിർ ദിശയിൽ നിന്ന്വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവിൽ നിന്ന് നാല് ബൈക്കുകളിലായി അഞ്ചംഗ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്.ഇരിട്ടിയിൽ നിന്ന് പേരാവൂർ-നിടുംപൊയിൽ വഴി കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.മൃതദേഹം പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ.

യശ്വന്ത്പൂരിലെ അംബരീഷയുടെയും ജയശ്രീയുടെയും മകനാണ്.സഹോദരി: അഭിഗ്ന.

Related posts

മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ എ​ര​ഞ്ഞോ​ളി മൂ​സ​യു​ടെ വേ​ര്‍​പാ​ടി​ന് ഇ​ന്നു ര​ണ്ടു വ​ര്‍​ഷം

മഞ്ഞപ്പിത്തം: അഞ്ചരക്കണ്ടിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്………..

Aswathi Kottiyoor

ഐ​ഒ​സി​യും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി; ഇ​ന്ധ​ന ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox