24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഇത്തവണ കാല്‍ ശതമാനം വര്‍ധന: റിപ്പോ 6.50ശതമാനമായി, പലിശ ഇനിയും കൂടും.*
Uncategorized

ഇത്തവണ കാല്‍ ശതമാനം വര്‍ധന: റിപ്പോ 6.50ശതമാനമായി, പലിശ ഇനിയും കൂടും.*

*ഇത്തവണ കാല്‍ ശതമാനം വര്‍ധന: റിപ്പോ 6.50ശതമാനമായി, പലിശ ഇനിയും കൂടും.*

പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഇത്തവണത്തെ റിപ്പോ നിരക്ക് വര്‍ധന കാല്‍ ശതമാനത്തിലൊതുക്കി. ഇതോടെ റിപ്പോ 6.50ശതമാനമായി. മൂന്നു ദിവസത്തെ ആര്‍ബിയുടെ പണനയ സമിതി യോഗത്തിനുശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.

മൂന്നുതവണയായി 0.50ശതമാനം വീതം റിപ്പോ ഉയര്‍ത്തിയതിനുശേഷം ഡിസംബറില്‍ 0.35 ബേസിസില്‍ പോയന്റില്‍ വര്‍ധന ഒതുക്കിയിരുന്നു. ഇതോടെ മെയ് മാസത്തിനുശേഷം ഇതുവരെയുള്ള റിപ്പോ നിരക്കിലെ വര്‍ധന 2.50ശതമാനമാണ്.

അടുത്ത മാസങ്ങളില്‍കൂടി പണപ്പെരുപ്പം കുറയുന്നതോടെ പലിശ നിരക്ക് സ്ഥിരതയാര്‍ജിക്കുമെന്നാണ് വിലയിരുത്തല്‍. 2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരക്ക് കുറയ്ക്കാനും സാധ്യതയുണ്ട്.ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് താഴെയായിരുന്നു. എങ്കിലും നാലു ശതമാനത്തില്‍ നിലനിര്‍ത്തുകയെന്നതാണ് ലക്ഷ്യം. 2022 ജനുവരി മുതല്‍ തുടര്‍ച്ചയായി മൂന്നു പാദങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്ന ശേഷമായിരുന്നു നേരിയ തോതില്‍ ഇടിവുണ്ടായത്.

Related posts

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്

Aswathi Kottiyoor

പുതിയങ്ങാടിയിൽ ഒരുങ്ങുന്നു; കടൽമത്സ്യ, കല്ലുമ്മക്കായ വിത്തുൽപാദന കേന്ദ്രം

Aswathi Kottiyoor

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയിലും കുതിപ്പ്, വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധനവ്, റെക്കോര്‍ഡ്

Aswathi Kottiyoor
WordPress Image Lightbox