24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി – വളവുപാറ റോഡിലെ വാഹനാപകടങ്ങൾ പരിഹാര മാർഗ്ഗം തേടി സർവകക്ഷി യോഗം
Iritty

ഇരിട്ടി – വളവുപാറ റോഡിലെ വാഹനാപകടങ്ങൾ പരിഹാര മാർഗ്ഗം തേടി സർവകക്ഷി യോഗം

ഇരിട്ടി: പായം പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഇരിട്ടി – വളവുപാറ റോഡിൽ വിവിധ ഇടങ്ങളിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് പായം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സർവകക്ഷി യോഗം ചേർന്നു. റോഡിൽ അപകടമുണ്ടാകുന്ന മേഖലകളെ ബ്ലാക്ക് ലിസ്റ്റ് സ്പോട്ടിൽ ഉൾപ്പെടുത്തി ആവശ്യമായ മുൻകരുതലുകളും ക്രമീകരണങ്ങളും നടത്താൻ യോഗം തീരുമാനിച്ചു. മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ നിരന്തര പരിശോധന നടത്തും. ടൗണുകളിലെയും റോഡരികിലേയും അനധികൃതമായ പാർക്കിങ് ഒഴിവാക്കുവാനുള്ള നടപടികളുണ്ടാകും. ഡ്രൈവർമാർക്ക് ബോധവൽക്കരണകളാസുകൾ സംഘടിപ്പിക്കുക, തിരക്കുള്ള പ്രധാന ടൗണുകളിലെ ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കുക, അപകട ഭീഷണി ഉയർത്തുന്ന സിഗ്നൽ ലൈറ്റുകളിലെ ബാറ്ററികൾ മാറ്റി സ്ഥാപിക്കുക, പാതയോരങ്ങളിലും , സിഗ്നൻബോർഡുകളിലും വളർന്നു നിൽക്കുന്ന കാടുകൾ വെട്ടിത്തെളിയിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു. പഞ്ചായത്ത്‌ മീറ്റിംഗ് ഹാളിൽ നടന്ന യോഗത്തിൽ അഡ്വ. സണ്ണിജോസഫ് എം എൽ എ, പഞ്ചയാത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ്‌ അഡ്വ. എം. വിനോദ്കുമാർ ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജനസംഘടനാ പ്രതിനിധികൾ, പോലീസ്, റവന്യു, ഫയർ ഫോഴ്സ്, വ്യാപാരി, ബസ് ഓണേഴ്‌സ് സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Related posts

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഗൂഗിൾ പേ ചലഞ്ച് തിങ്കളാഴ്ച്ച

Aswathi Kottiyoor

പേരാവൂർ മണ്ഡലത്തിൽ 118 പുതിയ പോളിംഗ് ബൂത്തുകൾ കൂടി…….

Aswathi Kottiyoor

മു​ണ്ട​യാം​പ​റ​മ്പ്, എ​ട​പ്പു​ഴ വാ​ര്‍​ഡു​ക​ൾ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോണ്‌

Aswathi Kottiyoor
WordPress Image Lightbox