27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തുല്യതാ കോഴ്‌സ്: രജിസ്ട്രേഷൻ ഒന്ന് മുതൽ*
Kerala Uncategorized

തുല്യതാ കോഴ്‌സ്: രജിസ്ട്രേഷൻ ഒന്ന് മുതൽ*


സംസ്ഥാന സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഏഴാംതരം വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് രജിസ്റ്റർ ചെയ്യാം. പത്താംതരം പാസായ 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിന് രജിസ്റ്റർ ചെയ്യാം. പത്താം തരത്തിന് 1950 രൂപയും ഹയർസെക്കണ്ടറിക്ക് 2600 രൂപയുമാണ് ഫീസ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് എന്നിവർ ഫീസ് നൽകേണ്ടതില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രതിമാസ സ്‌കോളർഷിപ്പും നൽകും. പട്ടിക വർഗ വിഭാഗത്തിലെ വിജയികൾക്ക് സംസ്ഥാന സർക്കാർ തുടർപഠന സ്‌കോളർഷിപ്പും നൽകും. തുടർപഠനത്തിനും ജോലിക്കും ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാം. www.literacymissionkerala.org സൈറ്റിൽ നിന്നും ചെലാൻ ഡൗൺലോഡ് ചെയ്ത് തുക ബാങ്കിൽ അടച്ച ശേഷം http://kslma.keltron.in/web/ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ രജിസ്ട്രേഷനും നടത്താം. വിശദ വിവരങ്ങൾക്ക് സാക്ഷരതാ മിഷൻ പ്രേരക്മാരുമയി ബന്ധപ്പെടുക. ഫോൺ: 0497 2707699.
01/02/23

Related posts

എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

പാനൂർ സ്ഫോടനം; മുഖ്യ സൂത്രധാരൻ കസ്റ്റഡിയിൽ

Aswathi Kottiyoor

ഹ​ർ​ത്താ​ൽ: കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും

Aswathi Kottiyoor
WordPress Image Lightbox