23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായത്: രാഹുല്‍ ഗാന്ധി.*
Uncategorized

യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായത്: രാഹുല്‍ ഗാന്ധി.*

*യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായത്: രാഹുല്‍ ഗാന്ധി.*
ശ്രീനഗര്‍> രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ നടന്നു. 135 ദിവസം നീണ്ട പദയാത്രയുടെ സമാപനത്തില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായതെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്, ഒരാള്‍ക്കും തണുക്കുകയോ നനയുകയോ ഇല്ല, രാഹുല്‍ പറഞ്ഞു. ഇന്ത്യ മുഴുവന്‍ പദയാത്ര നടത്തുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചു, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിനെ കൂടാതെ കശ്മീരിലെ നേതാക്കളായ ഫറൂഖ് അബ്ദള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയും സമാപന സമ്മേളനത്തില്‍ സംസാരിച്ചു.

Related posts

‘അർധരാത്രി, വാണിയംപാറ നിർത്തുമോന്ന് ചോദിച്ചാ സ്വിഫ്റ്റിൽ കയറിയെ, ഇറക്കിയത് ദൂരെ വെളിച്ചമില്ലാത്തിടത്ത്’, പരാതി

Aswathi Kottiyoor

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു, ആക്രമിച്ചത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് ആരോപണം

Aswathi Kottiyoor

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

Aswathi Kottiyoor
WordPress Image Lightbox