27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Kerala

തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ ഏറ്റവും ഒടുവിലുള്ള റിപ്പോര്‍ട്ടുകളില്‍ ശുപാര്‍ശ ചെയ്തവര്‍ക്ക് നഷ്ടപരിഹാരം പലിശ സഹിതം നല്‍കാന്‍ ഉത്തരവ്. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ 34 മുതല്‍ 36 വരെ റിപ്പോര്‍ട്ടുകളില്‍ ശുപാര്‍ശ ചെയ്യപ്പെട്ട 131 പേര്‍ക്കാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്.

കമ്മിറ്റിയുടെ 34-ാം റിപ്പോര്‍ട്ടില്‍ 35 പേരും അതിനു ശേഷമുള്ള 35-ാം റിപ്പോര്‍ട്ടില്‍ 49 പേരും 36-ാം റിപ്പോര്‍ട്ടില്‍ 47 പേരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ പ്രതിവര്‍ഷം ഒമ്പത് ശതമാനം പലിശയോടെയായിരിക്കും നഷ്ടപരിഹാരത്തുക ലഭിക്കുക. തുക എത്രയും വേഗം വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കി. ഉത്തരവിറങ്ങി 15 ദിവസത്തിനകം തന്നെ അത് നടപ്പാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related posts

പഴയിടം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ.

Aswathi Kottiyoor

അത്യാധുനിക സൗകര്യങ്ങളോടെ കൈരളി, ശ്രീ, നിള തിയേറ്ററുകൾ; ഉദ്ഘാടനം ഇന്ന് (മാർച്ച് 16)

Aswathi Kottiyoor

ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ ഉ​യ​ർ​ത്ത​ൽ: കേ​ര​ള​ത്തി​നും താ​ക്കീ​ത്

Aswathi Kottiyoor
WordPress Image Lightbox