23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • കണിച്ചാറിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു
Kerala

കണിച്ചാറിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ : കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു.ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഷാജിയെ പുറത്തെടുത്ത് ഉടൻ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രാധ.സംസ്കാരം പിന്നീട്.

Related posts

കേന്ദ്ര നിഷേധം ; സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ , ബജറ്റിനും കടമ്പ

Aswathi Kottiyoor

*ഒരു മാസത്തിനകം വാക്സിനേഷൻ പൂർത്തിയാക്കും: മുഖ്യമന്ത്രി.*

Aswathi Kottiyoor

47 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox