20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • പേടിസ്വപ്നമായി പാലപ്പുഴ; മൂന്നു വർഷത്തിനിടെ പൊലിഞ്ഞത് മൂന്നു ജീവനുകൾ
Kerala

പേടിസ്വപ്നമായി പാലപ്പുഴ; മൂന്നു വർഷത്തിനിടെ പൊലിഞ്ഞത് മൂന്നു ജീവനുകൾ

ഇ​രി​ട്ടി: ബാ​വ​ലി​പ്പു​ഴ​യു​ടെ കൈ​വ​രി​യാ​യ പാ​ല​പ്പു​ഴ പ്ര​കൃ​തിര​മ​ണീ​യ​ത കൊ​ണ്ട് ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ഇ​ട​മാ​ണ്. എ​ന്നാ​ൽ തു​ട​രെ​യു​ള്ള അ​പ​ക​ട​മ​ര​ണം പ്ര​ദേ​ശ​ത്തെ പേ​ടി​സ്വ​പ്ന​മാ​ക്കി മാ​റ്റി. ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഇ​വി​ടെ ഒ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​ത്ത​താ​ണ് അ​പ​ക​ടം വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

പാ​ല​പ്പു​ഴ -പെ​രു​മ്പു​ന്ന ഹൈ​വേ റോ​ഡി​​നോ​ട് ചേ​ർ​ന്നാ​ണ് ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​ധം പു​ഴ ഒ​ഴു​കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് വി​നോ​ദ​ത്തി​നി​ടെ കു​ളി​ക്കാ​നും നീ​ന്താ​നും ഇ​റ​ങ്ങു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള അ​രി​ക് വെ​ള്ളം കു​റ​ഞ്ഞ ഇ​ട​മാ​ണ്. കാ​ണാ​ൻ ശാ​ന്ത​വും. ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന മ​നോ​ഹ​ര​വും പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞ ഈ ​പ്ര​ദേ​ശ​ത്ത് ച​തി ഒ​ളി​ഞ്ഞി​രി​ക്കു​ന്ന നി​ര​വ​ധി ചു​ഴി​ക​ളു​ണ്ട്. നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ പോ​ലും ഇ​ത്ത​രം ചു​ഴി​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ പാ​ല​പ്പു​ഴ ക​വ​ർ​ന്ന​ത് മൂ​ന്ന് ജീ​വ​നു​ക​ളാ​ണ്.

അ​തോ​ടൊ​പ്പം നി​ര​വ​ധി​യ​പ​ക​ട​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. മ​ര​ണ​മ​ട​ഞ്ഞ​വ​രി​ൽ ര​ണ്ട് യു​വാ​ക്ക​ളും ഒ​രു മ​ധ്യ​വ​യ​സ്ക​നും പെ​ടും. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച സു​ഹൃ​ത്തി​നൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ പേ​രാ​വൂ​ർ തെ​രു​വി​ലെ കാ​രി​ത്ത​ട​ത്തി​ൽ പ്രി​ൻ​സ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്റെ ജീ​വ​നാ​ണ് അ​വ​സാ​ന​മാ​യി പു​ഴ ക​വ​ർ​ന്ന​ത്. തു​ട​രെ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും പ​ഞ്ചാ​യ​ത്തോ മ​റ്റ്‌ ബ​ന്ധ​പ്പെ​ട്ട​വ​രോ തി​രി​ഞ്ഞു നോ​ക്കാ​ത്ത​ത്തി​ൽ നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഇ​വി​ടെ എ​ത്ര​യും പെ​ട്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു

Aswathi Kottiyoor

ജന്മനാ ഗർഭപാത്രം ഇല്ലാത്തവരെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണം :മനുഷ്യാവകാശ കമ്മിഷൻ

Aswathi Kottiyoor

പ​രാ​തി ന​ല്​കാ​ൻ സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഡി​ജി​പി

Aswathi Kottiyoor
WordPress Image Lightbox