Uncategorized

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 51-കാരനും പിടിയിൽ; ഇതുവരെ അറസ്റ്റിലായത് നാലുപേർ; പ്രതിയായ അച്ഛനെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനും ശ്രമം

പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പെരുനാട് മുണ്ടൻമല റബ്ബറുംകാലായിൽ വീട്ടിൽ അജികുമാർ (51) നെയാണ് പെരിനാട് പൊലീസ് പിടികൂടിയത്. 2021ൽ ആയിരുന്നു ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സ്വന്തം അച്ഛനടക്കം നിരവധി പേരിൽ നിന്നും പതിനഞ്ചുകാരി ക്രൂരമായ ലൈംഗിക പീഡനം നേരിട്ടിരുന്നു. സംഭവത്തിൽ ഏഴു കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ആറു കേസുകൾ മലയാലപ്പുഴ പൊലീസ് ആണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നുപേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ താഴം സ്വദേശികളായ ശ്രീകുമാർ(63) ഗോപാലകൃഷ്ണപിള്ള(62) ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ വാവ എന്ന് വിളിക്കുന്ന ശ്രീജിത്ത് മോൻ എന്നിവരാണ് അറസ്റ്റിലായത്. പെരിനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളിയാഴ്ച പ്രതി അജികുമാറിനെയും പിടികൂടുകയായിരുന്നു.

പെരിനാട് എസ്എച്ച്ഒ ആർ. റോയിയുടെ നേതൃത്വത്തിൽ എസ്ഐ അരുൺ ദാസ്, എസ്.സി.പി.ഒമാരായ വിജേഷ്, പ്രസാദ്, സിപിഒമാരായ അരുൺ, അരവിന്ദാക്ഷൻ നായർ , അനന്തു കെ ലാൽ , ശ്രീകല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം വിദേശത്തേക്കു കടന്ന അച്ഛനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button