27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 7 രൂപ കുറവ്; കർണാടകയിൽ കയറിയാൽ ഡീസൽ അടിച്ചോളൂ: കെഎസ്ആർടിസി
Kerala

7 രൂപ കുറവ്; കർണാടകയിൽ കയറിയാൽ ഡീസൽ അടിച്ചോളൂ: കെഎസ്ആർടിസി

ഡീസലിന് കേരളത്തിനേക്കാൾ 7 രൂപ കുറവുള്ളതുകൊണ്ട് കർണാടകയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും കർണാടകയിലെ പമ്പുകളിൽനിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ നിർദേശം നൽകി. ഇത്തരത്തിൽ 17 ബസുകളിൽ ഡീസൽ ഇനത്തിൽ നിന്ന് 3.15 ലക്ഷം രൂപ മാസം കെഎസ്ആർടിസിക്കു ലാഭിക്കാനായി. മാനന്തവാടി വഴി കർണാടകയിലേക്കു പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 2 ബസുകളുമാണ് ഇപ്പോൾ കർണാടകയിലേക്കു കയറുന്നത്. ദിവസവും 1500 ലീറ്റർ ഡീസലാണ് ഇൗ സർവീസുകൾ കർണാടകയിൽ നിന്ന് അടിക്കുന്നത്.

ഇന്നലെ 95.66 രൂപയാണ് കേരളത്തിൽ വില. കർണാടകയിൽ ഇത് 87.36 രൂപ. കർണാടകയിൽനിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യുവൽ കാർഡും കെഎസ്ആർടിസി നൽകിയിട്ടുണ്ട്. ഓയിൽ കമ്പനികൾ നൽകുന്ന ഇൗ കാർഡ് പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ ഉപയോഗിക്കാം. നേരത്തെ കർണാടകയിലേക്കു പോകുന്ന ബസുകളെല്ലാം പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് ഡീസൽ അടിച്ചിരുന്നത്.

Related posts

കരുതലോടെ നീങ്ങാം ക്യാമ്പസിലേക്ക്; കോളേജ്‌ വിദ്യാർഥികൾക്ക്‌ നിർദേശങ്ങളുമായി ആരോഗ്യമന്ത്രി.

Aswathi Kottiyoor

കെ​യ്സ് മെ​ഗാ ജോ​ബ് ഫെ​യ​ർ: 112 പേ​ർ​ക്ക് ജോ​ലി

Aswathi Kottiyoor

ഭാവിയിൽ കേരളത്തിലെ റോഡുകൾക്ക് ഒറ്റ ഡിസൈൻ നടപ്പിലാക്കും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox