24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തൊഴിൽ നൈപുണ്യത്തിനായി 133 കോഴ്‌സ്‌: മന്ത്രി ആർ ബിന്ദു
Kerala

തൊഴിൽ നൈപുണ്യത്തിനായി 133 കോഴ്‌സ്‌: മന്ത്രി ആർ ബിന്ദു

തൊഴിൽ നൈപുണ്യത്തിനായി 133 ഓളം കോഴ്‌സുകളാണ് അസാപ്പ് നടപ്പാക്കുന്നതെന്ന്‌ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദു പറഞ്ഞു. അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കാം. ഇതിലൂടെ യുവതി യുവാക്കൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് നൈപുണ്യം നേടി ആത്മവിശ്വാസത്തോടെ തൊഴിലിൽ മുന്നേറാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കേരളത്തിലെ യുവാക്കൾക്ക്‌ വൈദഗ്ധ്യ പോഷണത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ്‌ സർക്കാർ ലക്ഷ്യം. അസാപ് കേരളയുടെ കുന്നംകുളം കമ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴിലന്വേഷകർക്ക് അഭിരുചിക്ക് അനുസരിച്ചുള്ള നൈപുണ്യ പരിശീലനം നൽകിയാണ് അവരുടെ സംരംഭകത്വ ശേഷി പ്രോത്സാഹിപ്പിക്കുന്നത്. നൂതനമായ ആശയങ്ങൾ മുന്നോട്ട് വെയ്ക്കാൻ തയ്യാറുള്ള യുവതി – യുവാക്കൾക്ക് അത് സാക്ഷാത്കരിക്കാനുള്ള പശ്ചാത്തലമാണ് സർക്കാർ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവീന ആശയങ്ങൾ പ്രോത്സാഹിപ്പിച്ച്‌ യുവാക്കളെ സംരംഭകരാക്കാനാണ്‌ കെ ഡിസ്‌ക്ക്‌ യങ്‌ ഇന്നൊവേറ്റേർസ്‌ അവാർഡ്‌ നൽകുന്നത്‌.

ഉന്നതവിദ്യാഭ്യാസം നേടുന്നവരിൽ സ്ത്രീകളുടെ എണ്ണം ഉയരുമ്പോഴും തൊഴിൽ മേഖലയിലേയ്ക്ക് കടക്കുന്നവർ കുറവാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വൈദഗ്ധ്യത്തിന്റെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണം. ഈ പ്രതിസന്ധിയെ മറികടക്കാനാണ് സംസ്ഥാന സർക്കാർ അസാപ്പ് പോലുള്ള ഏജൻസികളുമായി ചേർന്ന് നൈപുണ്യ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്നും
മന്ത്രി പറഞ്ഞു. ചടങ്ങിൽ എ സി മൊയ്‌തീൻ എംഎൽഎ അധ്യക്ഷനായി.

Related posts

പിങ്ക് പൊലീസ്‌ അവഹേളിച്ച സംഭവം: കുട്ടിയുടെ അച്ഛൻ പരാതി നൽകി; ക്ഷമ ചോദിച്ചെന്ന വാർത്ത ശരിയല്ലെന്ന്‌ ഡിജിപിയുടെ ഓഫീസ്

Aswathi Kottiyoor

*നയി ചേതന ജൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു.*

Aswathi Kottiyoor

ബൊലേറോ ജീപ്പ്നിയന്ത്രണം വിട്ടു മറിഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox