27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വന്യജീവി ബോർഡ് യോഗം ചേർന്നു
Kerala Uncategorized

വന്യജീവി ബോർഡ് യോഗം ചേർന്നു

* തട്ടേക്കാട്, പമ്പാവാലി, ഏഞ്ചൽവാലി-ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനം

സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു.

തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പെരിയാർ ടൈഗർ റിസർവ്വിലെ പമ്പാവാലി, ഏഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവ്വിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിയാർ ടൈഗർ റിസർവ്വ് 1978-ലും തട്ടേക്കാട് പക്ഷി സങ്കേതം 1983-ലും ആണ് രൂപീകൃതമായത്.

യോഗത്തിൽ ബോർഡ് വൈസ് ചെയർപേഴ്സൺ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ് തുടങ്ങി ബോർഡ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

Related posts

കോഴിക്കോട്ട് ഉള്‍വലിഞ്ഞ കടല്‍ പൂര്‍വ സ്ഥിതിയിലായില്ല; കാണാൻ ജനപ്രവാഹം

Aswathi Kottiyoor

എരുമക്കൊല്ലി യുപി സ്കൂളിൽ ഇന്ന് ഒരു വിദ്യാർത്ഥിയും എത്തിയില്ല; സ്കൂൾ ബസ് വന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി

Aswathi Kottiyoor

തെരുവ് നായ ഓടിച്ചപ്പോൾ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണു, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox