• Home
  • Kerala
  • പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.*
Kerala

പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.*


മൂന്നാര്‍> മൂന്നാറില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്.ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.

മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ആന ആക്രമണകാരിയായി.ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ചിലര്‍ പെരുമാറിയതാണ് കാരണം.

നേരത്തെ, ടൂറിസത്തിന്റെ മറവില്‍ പലരും പടയപ്പയെ പ്രകോപിപ്പിക്കുന്നതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. പടയപ്പയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരന്നു.

Related posts

ഓട്ടോറിക്ഷ തൊഴിലാളികൾ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാകും, ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജ്: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ഇ​​​ന്നു തു​​​ട​​​ങ്ങും

Aswathi Kottiyoor

വൈഎംസിഎ സബ് റീജ്യൺ ഉദ്ഘാടനവും ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായ വിതരണവും നടന്നു

Aswathi Kottiyoor
WordPress Image Lightbox