27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ട്രഷറി സേവന നിരക്കുകൾ കുത്തനെ കൂട്ടി
Kerala

ട്രഷറി സേവന നിരക്കുകൾ കുത്തനെ കൂട്ടി

സംസ്ഥാനത്തെ ട്രഷറി സേവനങ്ങൾക്കുള്ള വിവിധ ഫീസുകൾ കുത്തനെ കൂട്ടി. കഴിയുന്നത്ര മേഖലകളിൽ നിന്ന് അധികം പണം സമാഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഫീസ് വർധന. ഇതോടെ പല നിരക്കുകളും ഇരട്ടി മുതൽ പത്തിരട്ടി വരെയായി ഉയർ‌ന്നു.

പുതിയ നിരക്ക് ഇങ്ങനെ (ബ്രാക്കറ്റിൽ പഴയ നിരക്ക്)

∙ സേവിങ്സ് ബാങ്ക് ചെക് ബുക്ക്, പാസ് ബുക്ക്: 50(15)

∙ ചെലാൻ അടച്ചതിന്റെ റെമിറ്റൻസ് സർട്ടിഫിക്കറ്റ്: 50 (15)

∙ മെറ്റൽ ടോക്കൺ നഷ്ടപ്പെട്ടാൽ: 25 (10)

∙ പെൻഷൻ അനുവദിച്ച ഉത്തരവിന്റെ പകർപ്പിന്: 500 (280)

∙ സ്ഥിരം സ്റ്റാംപ് വെണ്ടർ ലൈസൻസ് ഫീസ് 3 വർഷത്തേക്ക്: 6000 (1500)

∙ ഒരു വർഷത്തേക്ക്: 3000 (750)

∙ താൽക്കാലിക/സ്പെഷൽ വെണ്ടർ ഫീസ് : 2000 (500)

∙ നാൾവഴി പരിശോധനയ്ക്ക് (പിഴവ് കണ്ടെത്തിയാൽ‌ മാത്രം): 5000 (500)

∙ വെണ്ടർ നാൾവഴി റജിസ്റ്റർ 100 (33)

∙ ഡിഡിഒമാരിൽ‌ നിന്നു ബിൽ ബുക്ക് നഷ്ടപ്പെട്ടാൽ: 1000 (525)

Related posts

ആ​റു​വ​യ​സു​കാ​ര​നെ അ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു.

Aswathi Kottiyoor

15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

സൗജന്യ ഭക്ഷ്യ കിറ്റ് ; ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox