25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു*
Kerala

പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു*

*പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു*

പന്നിഫാം നടത്തിപ്പിന്റെ മറവിൽ പുരളിമല കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തിവന്ന മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. ചാരായം വാറ്റാൻ പകപ്പെടുത്തി സൂക്ഷിച്ച 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഇയാൾ നടത്തുന്ന പന്നിഫാമിനു സമീപത്തുനിന്നും കണ്ടെടുത്തു.

മുരിങ്ങോടി സ്വദേശി എടച്ചേരി വീട്ടിൽ മനോജ് ഇ. (വയസ്സ് : 49/2023) എന്നയാളെയാണ് വാഷ് സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തത്.

പുരളിമലയിലെ ആൾത്താമസമില്ലാത്ത റബ്ബർതോട്ടത്തിൽ പ്രവർത്തിക്കുന്ന പന്നിഫാമിന്റെ പരിസരത്ത് വ്യാജചാരായ നിർമ്മാണം നടക്കുന്നതായി ബഹു: എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡംഗം പ്രിവൻ്റീവ് ഓഫിസർ എം പി സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, സുരേഷ് സി, മജീദ് കെ എ, പി എസ് ശിവദാസൻ എന്നിവർ പങ്കെടുത്തു.

Related posts

പൊലീസിലെ ക്രിമിനലുകൾ: പിടി മുറുക്കാൻ ഡിജിപിയുടെ ‘കേരള യാത്ര’

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം; 7 ജില്ലകളിൽ 30 ശതമാനം സീറ്റ്‌ വർധന

Aswathi Kottiyoor

നെല്ലു സംഭരണം: 500 കോടി കൂടി അനുവദിക്കണം: ഭക്ഷ്യവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox