30.2 C
Iritty, IN
October 18, 2024
  • Home
  • Kerala
  • ക്രിസ്‌‌മസ്‌ പുതുവർഷ ആഘോഷങ്ങൾ വിനാശകരമെന്ന്‌ ആർഎസ്‌എസ്‌ വാരിക ഓർഗനൈസർ
Kerala

ക്രിസ്‌‌മസ്‌ പുതുവർഷ ആഘോഷങ്ങൾ വിനാശകരമെന്ന്‌ ആർഎസ്‌എസ്‌ വാരിക ഓർഗനൈസർ

ലോകമെമ്പാടും നടക്കുന്ന ക്രിസ്‌‌മസ്‌- പുതുവർഷ ആഘോഷങ്ങൾ വിനാശകരമാണെന്ന്‌ ആർഎസ്‌എസ്‌ വാരിക ‘ഓർഗനൈസർ’. അന്തരീക്ഷ മലിനീകരണം, ഭക്ഷണം പാഴാക്കൽ, അപകടങ്ങൾ, കോവിഡ്‌ വ്യാപനം എന്നിവയ്‌ക്ക്‌ ഇടയാക്കുന്ന ക്രിസ്‌‌മസ്‌– -പുതുവർഷ ആഘോഷങ്ങൾക്കു പിന്നിൽ കമ്പോള സമ്പദ്‌ഘടനയും ഉപഭോക്തൃ ത്വരയുമാണ്‌. തദ്ദേശീയ ആചാരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഹിന്ദു ആഘോഷങ്ങളെ പരിസ്ഥിതി ആശങ്കകളുടെ പേരിൽ വിമർശിക്കുന്നവർ ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുന്നു–- ജനുവരി എട്ട്‌ ലക്കത്തിൽ കവർ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ച രവി മിശ്രയുടെ ലേഖനത്തിൽ ആരോപിക്കുന്നു. രാജ്യത്തെ ഹിന്ദുക്കൾ 1000 വർഷമായി യുദ്ധത്തിലാണെന്നും മുസ്ലിങ്ങൾ ‘ആധിപത്യ ചിന്ത’ കൈവെടിയണമെന്നും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്‌ ക്രിസ്‌ത്യാനികളുടെ ആഘോഷത്തിനെതിരായ നീക്കം.

ക്രിസ്‌‌മസ്‌ ആഘോഷത്തെ ഇകഴ്ത്താന്‍ വികലന്യായങ്ങളാണ് ലേഖനം നിരത്തുന്നത് :

‘ദശലക്ഷക്കണക്കിനാളുകള്‍ ക്രിസ്‌‌മസിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശംസ കാർഡുകളും സമ്മാനപ്പൊതികളും അയക്കുന്നു. അതിനാല്‍ കടലാസ്‌–-പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ കുന്നുകൂടും. ഓരോ ക്രിസ്‌‌മസ്‌ ആഘോഷത്തിനും 12 കോടിയിൽപ്പരം മരം വെട്ടിവീഴ്‌ത്തുന്നു. വർഷത്തിന്റെ ബാക്കി സമയങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തേക്കാൾ 30 ശതമാനം കൂടുതലാണ്‌ ക്രിസ്‌‌മസ്‌ വേളയിൽ പുറന്തള്ളുന്നത്‌.അമേരിക്കയിൽ 2021ൽ 150 കോടി ഡോളറിന്റെ കരിമരുന്നാണ്‌ പുതുവർഷദിനത്തിൽ പൊട്ടിച്ചത്‌. ഇറ്റലിയിൽ 2021 ജനുവരിയിൽ പുതുവർഷ ആഘോഷങ്ങളെത്തുടർന്ന്‌ വിഷവായു ശ്വസിച്ച്‌ നൂറുകണക്കിന്‌ പക്ഷികൾ ചത്തൊടുങ്ങി. ഉച്ചത്തിൽ പടക്കം പൊട്ടിക്കുന്നത്‌ നായകളെയും പൂച്ചകളെയും അസ്വസ്ഥരാക്കുന്നു. പുതുവർഷം ആഘോഷിക്കാൻ മദ്യപിച്ച്‌ വാഹനങ്ങൾ ഓടിക്കുന്നതു കാരണം വൻതോതിൽ അപകടങ്ങളുണ്ടാകുന്നു. കോവിഡ്‌ നിയന്ത്രണം പാലിക്കാതെ ആഘോഷങ്ങൾ നടത്തുന്നത്‌ രോഗവ്യാപനം രൂക്ഷമാക്കി.’

Related posts

അരിവില കുത്തനെ ഉയരുന്നു; വില നിയന്ത്രണത്തില്‍ ഇടപെടുന്നെന്ന് ഭക്ഷ്യമന്ത്രി.

Aswathi Kottiyoor

അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന വേണം: ബാലാവകാശ സംരക്ഷണ കമ്മീഷൻ

Aswathi Kottiyoor

ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി

Aswathi Kottiyoor
WordPress Image Lightbox