Uncategorized

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു, വടശ്ശേരിക്കര റോ‍ഡ് മുങ്ങി, കടകളിൽ വെള്ളം കയറുന്നു, ആളുകളെ മാറ്റുന്നത് ഡിങ്കി ബോട്ടുകളിൽ

തിരുവനന്തപുരം: അപ്രതീക്ഷിത മഴയിൽ ഏറ്റവും കൂടുതൽ ദുരിതം സംഭവിച്ചിരിക്കുന്നത് പത്തനംതിട്ട റാന്നിയിലാണ്. റാന്നി ടൗൺ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. പമ്പയിൽ അതി​വേ​ഗം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങിപ്പോയിട്ടുണ്ട്. റാന്നി ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വീടിന്റെ മുകൾ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ് വേ മുങ്ങിയ അവസ്ഥയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. ടൗണിലെ കടകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വെളളം കയറിയ റാന്നി ടൗണിന്റെ ആകാശ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്. കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തേക്ക് എത്തിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button