23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി പി രാജീവ്
Kerala

സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി പി രാജീവ്

സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയം തുടരുമെന്ന് വ്യവസായമന്ത്രി പി രാജീവ്. ഒമ്പത് മാസംകൊണ്ട് കേരളത്തിൽ ഒരുലക്ഷത്തി പതിനാറായിരം പുതിയ സംരംഭമാണ് ആരംഭിച്ചത്‌. ഇതിൽ 38,000 വനിതാ സംരംഭകരാണ്. ഇതുവഴി ഏഴായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തിന് അകത്തുനിന്നുമാത്രം ഉണ്ടായിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന സംരംഭക തൽപ്പരർക്കുള്ള പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അധ്യക്ഷയായി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വാണിജ്യ ഡയറക്ടർ ഹരി കിഷോർ, അസാപ് കേരള ട്രെയിനിങ്‌ ഹെഡ് ഐ പി ലൈജു, റിയാബ് ചെയർമാൻ ഡോ. ആർ അശോക്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ സംസാരിച്ചു. ഓരോ ജില്ലയിലും രണ്ട് ബാച്ച്‌ വീതം 28 ബാച്ചിലായി 700 സംരംഭകരെ ആദ്യഘട്ടത്തിൽ പരിശീലിപ്പിക്കും.

Related posts

കാർബൺ ന്യൂട്രൽ കൃഷി രീതി സംസ്ഥാനത്തു വ്യാപകമാക്കും: മന്ത്രി പി. പ്രസാദ്

Aswathi Kottiyoor

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു.

Aswathi Kottiyoor

പൂർവ്വ വിദ്യാർത്ഥി മീറ്റിംഗ് സംഘടിപ്പിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox