• Home
  • Kerala
  • പാചകക്കാരന്റെ കണ്ണ്‌വെട്ടിച്ച് പൂച്ച ഷവര്‍മ തിന്നു; ഹോട്ടലുടമയോട് വിശദീകരണം ആവശ്യപ്പെട്ട് നഗരസഭ
Kerala

പാചകക്കാരന്റെ കണ്ണ്‌വെട്ടിച്ച് പൂച്ച ഷവര്‍മ തിന്നു; ഹോട്ടലുടമയോട് വിശദീകരണം ആവശ്യപ്പെട്ട് നഗരസഭ

കേരളമൊട്ടാകെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യപരിശോധന നടക്കുന്നതിനിടയില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നൊരു വേറിട്ട സംഭവം. ഹോട്ടലില്‍ തയ്യാറാക്കിയ ഷവര്‍മ പൂച്ച തിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പയ്യന്നൂരിലെ മജ്‌ലിസ് റസ്റ്റോറന്റിലാണ് സംഭവം. പാചകക്കാരന്‍ മാറിയ സമയത്താണ് രണ്ടു പൂച്ചകളെത്തി ഷവര്‍മ തിന്നത്.

സംഭവം കണ്ടയുടനെ പൂച്ച തിന്ന ഷവര്‍മ വിതരണം ചെയ്യാതെ നശിപ്പിച്ചതായി ഹോട്ടലുടമ പറഞ്ഞു. പൂച്ച തിന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നഗരസഭ അധികൃതര്‍ വിഷയത്തില്‍ ഇടപ്പെട്ടു. ഹോട്ടലുടമയോട് നഗരസഭ വിശദീകരണം ചോദിച്ചിട്ടുണ്ട്.

Related posts

ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ സർ സയ്യിദ് കോളേജിലെ 8 അധ്യാപകർ

Aswathi Kottiyoor

അ​​​ഞ്ചു​​​ജോ​​​ഡി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ ഓ​​​ടി​​​ക്കു​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ

Aswathi Kottiyoor

മികച്ച നഗരഗതാഗതം ; കേന്ദ്ര പുരസ്‌കാരം കേരളത്തിന്.

Aswathi Kottiyoor
WordPress Image Lightbox