യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ അഞ്ചുജോഡി സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. എല്ലാ ട്രെയിനുകൾക്കും അഡ്വാൻസ് ബുക്കിംഗ് ഉണ്ടാകും.
ട്രെയിൻ നന്പർ 01223 ലോക്മാന്യക് തിലക്- എറണാകുളം ദ്വൈവാര തുരന്തോ എക്സ്പ്രസ് ഈമാസം 16-നും ജൂണ്‍ അഞ്ചിനും ലോക്മാന്യ തിലകിൽ നിന്ന് രാത്രി 8.50-ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 6.10-ന് എറണാകുളത്ത് എത്തും.
01224 ലോക്മാന്യക് തിലക്- എറണാകുളം- ലോക്മാന്യ തിലക് തുരന്തോ സ്പെഷൽ എറണാകുളത്തു നിന്ന് ഈമാസം 17നും ജൂണ്‍ ആറിനും രാത്രി 9.30-ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 6.15-ന് ലോക്മാന്യ തിലകിൽ എത്തിച്ചേരും.
ട്രെയിൻ നന്പർ 02698 തിരുവനന്തപുരം സെൻട്രൽ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പർ ഫാസ്റ്റ് ട്രെയിൻ തിരുവനന്തപുരത്തു നിന്ന് ഏപ്രിൽ മൂന്നിന് രാത്രി 7.15-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.25-ന് എംജിആർ ചെന്നൈയിലെത്തും.
02697 എംജിആർ ചെന്നൈ- തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ ഏപ്രിൽ നാലിന് ഉച്ചകഴിഞ്ഞ് 3.10-ന് പുറപ്പെട്ട് തിരുവനന്തപുരത്ത് അടുത്ത ദിവസം രാവിലെ 6.50- ന് എത്തിച്ചേരും.
ഇരു ഭാഗത്തേക്കുമുള്ള ട്രെയിനുകൾക്ക് കേരളത്തിൽ കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശൂർ, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ട്രെയിൻ നന്പർ 06001 തിരുവനന്തപുരം ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് ഏപ്രിൽ ഏഴിന് ബുധനാഴ്ച തിരുവനന്തപുരത്തു നിന്ന് ഉച്ചകഴിഞ്ഞ് 2.30-ന് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് 12.30-ന് ഹസ്രത് നിസാമുദീനിൽ എത്തും.
ട്രെയിൻ നന്പർ 06002 ഹസ്രത് നിസാമുദീൻ- തിരുവനന്തപുരം പ്രതിവാര സൂപ്പർ ഫാസ്റ്റ്, ഹസ്രത് നിസാമുദീനിൽ നിന്ന് ഏപ്രിൽ ഒന്‍പത് വെള്ളിയാഴ്ച രാത്രി 10.15-ന് പുറപ്പെട്ട് ഞായറാഴ്ച രാത്രി 7.45-ന് തിരുവനന്തപുരത്ത് എത്തും. ഇരുവശത്തേക്കും ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക.
ട്രെയിൻ നന്പർ 06129 എറണാകുളം ജംഗ്ഷൻ ബനാസ്വാഡി ദ്വൈവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ എറണാകുളം ജംഗ്ഷനിൽ നിന്ന് ഏപ്രിൽ അഞ്ചിന് വൈകുന്നേരം 4.50-ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ നാലിന് ബനാസ്വാഡിയിലെത്തും.
ട്രെയിൻ നന്പർ 06130 ബനാസ്വാഡി – എറണാകുളം ജംഗ്ഷൻ ദ്വൈവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ഏപ്രിൽ ആറിന് രാത്രി ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ ആറിന് എറണാകുളത്ത് എത്തിച്ചേരും.