• Home
  • kannur
  • ക്ലറിക്കൽ ജീവനക്കാരുടെ മാറ്റം: എസ്‌ബിഐ പ്രതിസന്ധിയിൽ
kannur

ക്ലറിക്കൽ ജീവനക്കാരുടെ മാറ്റം: എസ്‌ബിഐ പ്രതിസന്ധിയിൽ

കണ്ണൂർ> മൾട്ടി പ്രൊഡക്ട്‌ സെയിൽസ്‌ ഫോഴ്‌സ്‌ (എംപിഎസ്‌എഫ്‌) എന്നപേരിൽ ക്ലറിക്കൽ വിഭാഗത്തിലെ 1,294 ജീവനക്കാരെ വിപണന ജോലികളിലേക്ക്‌ മാറ്റിയതോടെ എസ്‌ബിഐ കേരള സർക്കിളിലെ ശാഖകളിൽ പ്രതിസന്ധി രൂക്ഷം. ഇടപാടുകാർക്ക്‌ കൃത്യമായ സേവനം നൽകാനാകാതെ ജീവനക്കാർ പ്രതിസന്ധിയിലുമായി. ജീവനക്കാരും ഇടപാടുകാരും തമ്മിലുള്ള തർക്കം സംഘർഷത്തിലെത്തുകയുമാണ്‌.

ക്ലറിക്കൽ ജീവനക്കാർ വിപണനജോലികൾ നിർവഹിച്ചാൽമതിയെന്നാണ്‌ എസ്‌ബിഐ കേരള സർക്കിൾ മാനേജ്മെന്റ് പുറത്തിറക്കിയ ഇത്തരവിൽ പറയുന്നത്‌. നേരത്തെതന്നെ ജീവനക്കാരുടെ കുറവും കംപ്യൂട്ടർ സാങ്കേതിക പ്രശ്‌നങ്ങളും ജോലിഭാരവും കാരണം എസ്ബിഐ ശാഖകൾ വീർപ്പുമുട്ടുമ്പോഴാണ്‌ 1,294 ജീവനക്കാരെ വിപണന ജോലികളിലേക്ക്‌ മാറ്റിയത്‌.

റീജണൽ വാണിജ്യ ഓഫീസുകളിൽ മാർക്കറ്റിങ് വിഭാഗം സുഗമമായി മുന്നോട്ടുകൊണ്ടുപോയത്‌ ക്ലറിക്കൽ ജീവനക്കാരായിരുന്നു. ഇവരെ മാറ്റിയത്‌ വലിയ പ്രതിസന്ധിയുണ്ടാക്കിക്കഴിഞ്ഞു. അസൗകര്യങ്ങൾ രൂക്ഷമായതോടെ ഇടപാടുകാർ എസ്‌ബിഐയെ ഉപേക്ഷിച്ച്‌ സ്വകാര്യ ബാങ്കുകളെയും മറ്റും ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്‌. എസ്‌ബിഐ തലപ്പത്തുള്ളവരിൽ ചിലരുടെ താൽപ്പര്യവും ഇതുതന്നെയാണെന്ന വിമർശമുണ്ട്‌. ചിലർ സ്വകാര്യ ബാങ്കുകൾക്ക്‌ ഒത്താശചെയ്യുന്നതായും ആക്ഷേപമുണ്ട്‌.
യത്‌

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

Aswathi Kottiyoor

അ​തി ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ല്‍: ഹെ​ല്‍​പ്പ് ഡ​സ്‌​ക് ആ​രം​ഭി​ച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 1132 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor
WordPress Image Lightbox