ഇംഗ്ലണ്ടിലെ കെറ്ററിങ്ങില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും.
ഇംഗ്ലണ്ടിലെ മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ എംബസിയില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷമാണ് വിമാന ടിക്കറ്റുകള്‍ ലഭിച്ചത്. ഇന്ന് ലണ്ടനില്‍നിന്നും പുറപ്പെട്ട് നാളെ രാവിലെ 8.30ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.
നടപടികള്‍ പൂര്‍ത്തിയാക്കി അവിടെനിന്നും ആംബുലന്‍സുകളില്‍ വൈക്കം കുലശേഖരമംഗലം ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടില്‍ എത്തിക്കും. കഴിഞ്ഞ ഡിസംബര്‍ 15നാണ് അഞ്ജുവിനെയും മക്കളായ ജീവയെയും ജാന്‍വിയെയും കെറ്ററിങ്ങിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.