23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജല ഗുണനിലവാരം ഉറപ്പാക്കാൻ 13 സ്‌കൂൾ ലാബ്‌ കൂടി
Kerala

ജല ഗുണനിലവാരം ഉറപ്പാക്കാൻ 13 സ്‌കൂൾ ലാബ്‌ കൂടി

സംസ്ഥാനത്ത്‌ ഭക്ഷ്യവിഷബാധ റിപ്പോർട്ട്‌ ചെയ്‌ത സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെയും ആവശ്യകതയേറുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ ഹരിതകേരളം മിഷൻ സ്‌കൂളുകളിൽ ജലപരിശോധന ലാബുകൾ സജ്ജമാക്കിയത്‌. ധർമടം മണ്ഡലത്തിലെ എട്ട്‌ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സ്ഥാപിച്ച ലാബുകൾ വഴി ഇതുവരെ 3625 പരിശോധന നടത്തി.
ഇനി ഞാൻ ഒഴുകട്ടെ, തെളിനീരൊഴുകും നവകേരളം ക്യാമ്പയിനുകളിലൂടെ ജലസംരക്ഷണവും ജല ഗുണനിലവാരവും ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ട്‌. ഇതോടൊപ്പം ഉപയോഗിക്കുന്ന ജലത്തിന്റെ നിലവാരം സമൂഹം തിരിച്ചറിയുകയും വേണം. എളുപ്പത്തിലും പണച്ചെലവ് ഏറെ ഇല്ലാതെയും പൊതുജനങ്ങൾക്ക് ജല ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യമാണ്‌ സ്‌കൂളിൽ ഒരുക്കുന്നത്‌.
ധർമടം മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ആദ്യമായി ലാബുകൾ ആരംഭിച്ചത്. പാലയാട്‌, പിണറായി, അഞ്ചരക്കണ്ടി, കാടാച്ചിറ, ചാല, മുഴപ്പിലങ്ങാട്‌, പെരളശേരി, വേങ്ങാട്‌ സ്‌കൂളുകളിലാണ്‌ ആദ്യഘട്ടത്തിൽ ലാബ്‌ ആരംഭിച്ചത്‌. രസതന്ത്രം ലാബിന്റെ ഭാഗമായാണ്‌ ഇവ പ്രവർത്തിക്കുന്നത്‌.
പയ്യന്നൂർ മണ്ഡലത്തിലും ലാബുകൾ സജ്ജമായി. മുൻ എംഎൽഎ സി കൃഷ്‌ണൻ അനുവദിച്ചിരുന്ന ഫണ്ട്‌ ഉപയോഗിച്ച്‌ രാമന്തളി, പയ്യന്നൂർ, കരിവെള്ളൂർ, മാത്തിൽ, പെരിങ്ങോം, മാതമംഗലം, പ്രാപ്പൊയിൽ ഹയർ സെക്കൻഡറികളിലാണ്‌ ലാബ്‌ സജ്ജമായത്‌.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 13 സ്‌കൂളുകളിൽ കൂടി ലാബുകൾ ഉടൻ ആരംഭിക്കും. മയ്യിൽ, കുറുമാത്തൂർ, കണിയൻചാൽ, ചിറ്റാരിപറമ്പ്‌, കതിരൂർ, ആറളം, എടയന്നൂർ, മണത്തണ, മാടായി, പാപ്പിനിശേരി, വളപട്ടണം, പടിയൂർ, ഉളിക്കൽ സ്‌കൂളുകളിലാണ്‌ ലാബ്‌ ആരംഭിക്കുന്നത്‌. ലാബുകൾ വഴി നിറം, മണം, പിഎച്ച്‌ മൂല്യം, വൈദ്യുത ചാലകത, ലയിച്ചു ചേർന്നിരിക്കുന്ന പദാർഥങ്ങളുടെ അളവ്, ലവണത്വം, കോളിഫോം, നൈട്രേറ്റ്‌, അമോണിയ ഘടകങ്ങളാണ് പരിശോധിക്കുന്നത്‌.

Related posts

സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി തൊഴില്‍ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാതിവഴിയില്‍

Aswathi Kottiyoor

മണിപ്പുരിൽനിന്ന്‌ 19 മലയാളി വിദ്യാർഥികളെക്കൂടി എത്തിക്കും

കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox