24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ തിരുവാതിര ആഘോഷിച്ചു
Iritty

ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ തിരുവാതിര ആഘോഷിച്ചു

ഇരിട്ടി: ഇരിട്ടി മേഖലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും ധനുമാസത്തിലെ തിരുവാതിര ആഘോഷം നടന്നു. കിഴൂർ മഹാദേവക്ഷേത്രം, കൈരാതി കിരാത ക്ഷേത്രം, തന്തോട് ചോംകുന്ന് ശിവക്ഷേത്രം, കീഴൂർ വൈരീഘാതകൻ ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകൾക്കൊപ്പം ലളിതാസഹസ്രനാമാർച്ചന, ചുറ്റുവിളക്ക് , നിറമാല എന്നിവ നടന്നു. ദീപാരാധനക്ക് ശേഷം വിവിധ പ്രാദേശിക വനിതാ സംഘങ്ങൾ അവതരിപ്പിച്ച തിരുവാതിരകളിയും നടന്നു. തുടർന്ന് തിരുവാതിരനാളിലെ പ്രധാന പ്രസാദമായ എട്ടങ്ങാടിപ്പുഴുക്ക് വിതരണവും നടന്നു.

Related posts

ഉളിയിൽ സബ് രജിസ്ട്രോഫീസ് ഇനി മുതൽ ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസ് – ചരിത്രമായത് 111 വർഷത്തെ വിളിപ്പേർ

Aswathi Kottiyoor

യു ഡി എഫ് വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു; പേരാവൂർ മണ്ഡലം വികസനം അട്ടിമറിച്ചത് എൽ ഡി എഫ്………

Aswathi Kottiyoor

ചുമട്ട് തൊഴിലാളികളുടെ കൂട്ടായ്മയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox