23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മ​ക​ര​വി​ള​ക്ക്: പ​മ്പ​യി​ലേ​യ്ക്ക് 590 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ
Kerala

മ​ക​ര​വി​ള​ക്ക്: പ​മ്പ​യി​ലേ​യ്ക്ക് 590 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ

ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന ദി​വ​സ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ 590 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. 14നും ​തൊ​ട്ടു മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ലും മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞു​ള്ള നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും ഈ ​സ​ർ​വീ​സു​ക​ൾ.

നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് 590 ബ​സു​ക​ൾ കൂ​ടി സ​ർ​വീ​സി​ന് സ​ജ്ജ​മാ​ക്കു​ന്ന​ത്. അ​ഞ്ചി​ന് മു​മ്പ് ബ​സു​ക​ൾ ത​യാ​റാ​ക്കി ബോ​ണ​റ്റ് ന​മ്പ​ർ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ​ക്ക് ന​ല്ക​ണ​മെ​ന്ന് ഡി​സി​പി മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ 200 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്താ​ൻ പ​മ്പ​യി​ലു​ള്ള​ത്. പ​മ്പ​യി​ലെ​ത്തു​ന്ന ബ​സു​ക​ൾ കേ​ര​ള​ത്തി​ലെ​യും ത​മി​ഴ് നാ​ട്ടി​ലെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കാ​യി​രി​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ മ​ണ്ഡ​ല​വി​ള​ക്ക് ഉ​ത്സ​വ​കാ​ലം കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ന​ല്ല കാ​ല​മാ​യി​രു​ന്നു. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ വ​രു​മാ​ന​മു​ണ്ടാ​ക്കി​യ ദി​വ​സ​വു​മു​ണ്ടാ​യി​രു​ന്നു.

Related posts

ജോൺ ബ്രിട്ടാസ് എംപി ഇനി ഡോക്ടർ ജോൺ ബ്രിട്ടാസ്

Aswathi Kottiyoor

വിദ്യാഭ്യാസ മേഖലയിൽ ആറ് വർഷത്തിനിടെ അഭൂതപൂർവമായ മാറ്റങ്ങളുണ്ടായി: ധന മന്ത്രി

Aswathi Kottiyoor

മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി.ആർ അനിൽ കേന്ദ്രമന്ത്രി

Aswathi Kottiyoor
WordPress Image Lightbox