24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • സർക്കാർ മലയോര കർഷകർക്കൊപ്പം: മന്ത്രി
kannur

സർക്കാർ മലയോര കർഷകർക്കൊപ്പം: മന്ത്രി

ബഫർസോണുമായി ബന്ധപ്പെട്ട മലയോര ജനതയുടെ ആശങ്ക അറിയിച്ച്‌ തലശേരി ആർച്ച്‌ ബിഷപ്പ്‌ മാർ ജോസഫ്‌ പാംപ്ലാനി. കസ്‌തൂരിരംഗൻ റിപ്പോർട്ടിന്‌ പിന്നാലെ ബഫർസോണും വന്നതോടെ വലിയ ധർമസങ്കടത്തിലാണ്‌ കർഷകരെന്നും ആർച്ച്‌ ബിഷപ്പ്‌ പറഞ്ഞു. സിപിഐ എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ബിഷപ്പ്‌ ഹൗസിലെത്തിയ മന്ത്രി എം ബി രാജേഷിനോടാണ്‌ മലയോരജനതയുടെ ആശങ്ക പ്രകടിപ്പിച്ചത്‌. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും ഒപ്പമുണ്ടായി.
ഒരു കിലോമീറ്റർ ബഫർസോൺ കേരളത്തിൽ അപ്രായോഗികമാണെന്ന നിലപാടാണ്‌ സർക്കാരിനെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ബഫർസോണിൽനിന്ന്‌ ജനവാസമേഖലയെ പൂർണമായും ഒഴിവാക്കാനുള്ള ഇടപെടലാണ്‌ നടത്തുന്നത്‌. സർക്കാർ കൃഷിക്കാർക്കൊപ്പമാണ്‌. കർഷകരുടെ ഭൂമി ബഫർസോണാക്കി മാറ്റാൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്‌തി പ്രകടിപ്പിച്ച ആർച്ച്‌ ബിഷപ്പ്‌ വന്യമൃഗ ശല്യം, ആറളത്തെ ആനമതിൽ നിർമാണം, കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച, വർഷങ്ങളായി വേതനമില്ലാതെ ജോലിചെയ്യുന്ന അധ്യാപകരുടെ പ്രയാസം തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്തി. ആനമതിൽ നിർമാണത്തിന്‌ പുതുക്കിയ എസ്‌റ്റിമേറ്റ്‌ തയ്യാറായി വരികയാണെന്ന്‌ എം വി ജയരാജൻ പറഞ്ഞു. കർഷകർക്ക്‌ സ്വൈരമായി ജീവിക്കാനും കൃഷിചെയ്യാനുമുളള സാഹചര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെയും പാർടിയെയും കുറിച്ചുള്ള നിർദേശവും അഭിപ്രായങ്ങളും വിമർശനങ്ങളുണ്ടെങ്കിൽ അതും അറിയാനാണ്‌ വന്നതെന്ന്‌ സന്ദർശനത്തിനുശേഷം മന്ത്രി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തിയ വിഷയങ്ങളിൽ ഗൗരവത്തോടെ ഇടപെടുമെന്ന്‌- മന്ത്രി അറിയിച്ചു.
ബിഷപ്പ്‌ ഹൗസിലെത്തിയ എം ബി രാജേഷിനെയും എം വി ജയരാജനെയും പൂച്ചെണ്ട്‌ നൽകി ആർച്ച്‌ ബിഷപ്പ്‌ സ്വീകരിച്ചു. മുൻ ആർച്ച്‌ ബിഷപ്പ്‌ ജോർജ്‌ വലിയമറ്റം, വികാരി ജനറാൾ സെബാസ്‌റ്റ്യൻ പാലാക്കുഴി, ഫാ. ബിജു മുട്ടത്ത്‌ കുന്നേൽ, ആന്റണി മുതുകുന്നേൽ എന്നിവരും സ്വീകരിക്കാനെത്തി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കാത്താണ്ടി റസാഖ്‌, നഗരസഭാ കൗൺസിലർ എ ടി ഫിൽഷാദ്‌, ജി സുനിൽകുമാർ എന്നിവരും ഒപ്പമുണ്ടായി.

Related posts

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ കരാട്ടെ ക്ലാസ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് നേ​ട്ടം: മു​ഹ​മ്മ​ദ് റി​യാ​സ്

Aswathi Kottiyoor

ജില്ലയിൽ എലിപ്പനി വ്യാപന സാധ്യത: ജാഗ്രത വേണം: ഡി എം ഒ

Aswathi Kottiyoor
WordPress Image Lightbox