• Home
  • Kerala
  • വയനാട്ടില്‍ ഇനി പൂപ്പൊലിക്കാലം
Kerala

വയനാട്ടില്‍ ഇനി പൂപ്പൊലിക്കാലം

വയനാട് അമ്പലവയല്‍ പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി.
അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ ജനുവരി 15 വരെയാണ് പൂപ്പൊലി. പലവര്‍ണങ്ങളില്‍ ലിലിയം, കണ്ണിന് ആനന്ദമായി ജര്‍ബറ, ഡാലിയ, ജമന്തി എന്നിവയുള്‍പ്പെടെ പൂക്കളുടെ വിസ്മയക്കാഴ്ചതന്നെയാണ് ഇത്തവണത്തെയും പ്രത്യേകത. നെതര്‍ലന്‍ഡ്‌സില്‍നിന്നുള്ള ലിലിയം, തായ്‌ലാന്‍ഡില്‍നിന്നെത്തിയ ഓര്‍ക്കിഡുകള്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം അങ്ങനെ സന്ദര്‍ശരെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്. 12 ഏക്കര്‍ വിസ്തൃതിയിലാണ് കാഴ്ചയൊരുക്കുന്നത്.

ഉത്തരാഖണ്ഡില്‍നിന്നെത്തിച്ച അലങ്കാരമത്സ്യങ്ങള്‍, കാലിഫോര്‍ണിയയില്‍നിന്നുള്ള സ്‌ട്രോബറി ഇനങ്ങള്‍ എന്നിവയുമുണ്ട്. ഫ്‌ളോട്ടിങ് ഗാര്‍ഡന്‍, കൊട്ടത്തോണി, കൊതുമ്പുവള്ളം, ട്രീ ഹട്ട്, ജലധാര, പക്ഷിമൃഗാദികള്‍, ശില്പങ്ങള്‍ തുടങ്ങി പൂപ്പൊലി നഗരി കാഴ്ചയുടെ വിസ്മയമായി ഒരുങ്ങിനില്‍ക്കുകയാണ്. എല്ലാദിവസവും വൈകീട്ട് കലാപരിപാടികള്‍, കാര്‍ഷികസെമിനാറുകള്‍, വിവിധ മത്സരങ്ങള്‍ എന്നിവ മേളയുടെ ഭാഗമായി നടക്കും.

പൂപ്പൊലി നഗരിയിലേക്കുള്ള പ്രവേശനനിരക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും വിദ്യാര്‍ഥികള്‍ക്ക് 30 രൂപയുമാണ്. നാലു ടിക്കറ്റ് കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്.പ്രധാന ഓഫീസിനു മുന്‍വശത്തുള്ള കൗണ്ടറിനുപുറമേ കെ.വി.കെ. മണ്ണുപരിശോധനാകേന്ദ്രത്തിനടുത്ത് ഒരു കൗണ്ടര്‍ ഉണ്ടാകും. അഞ്ചു യൂണിറ്റുകള്‍ ഒരേസമയം പ്രവര്‍ത്തിക്കും.ചുള്ളിയോട് റോഡില്‍ ആര്‍.എ.ആര്‍.എസ്. റെസ്റ്റ് ഹൗസിനടുത്തും ബത്തേരി കെ.എസ്.ആര്‍.ടി.സി. ഗാരേജിലും കൗണ്ടറുകളുണ്ട്. എല്ലായിടത്തും ഓണ്‍ലൈന്‍ പേയ്‌മെന്റിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related posts

ഗ്രാമ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപയുടെ അവാർഡ് നൽകുന്നു ; പരിശീലന പരിപാടിക്ക് തുടക്കമായി

Aswathi Kottiyoor

ലോക ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന് (മാർച്ച് 15)

Aswathi Kottiyoor

ചെങ്കോട്ടയ്‌ക്ക്‌ സമീപവും വെള്ളമെത്തി; ഡൽഹിയിൽ ലക്ഷങ്ങൾ വെള്ളത്തിൽ

Aswathi Kottiyoor
WordPress Image Lightbox