27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പുതുക്കിയ സബ്സിഡിയിൽ സംസ്ഥാനത്ത് ധാന്യവിതരണം 6 മുതൽ
Kerala

പുതുക്കിയ സബ്സിഡിയിൽ സംസ്ഥാനത്ത് ധാന്യവിതരണം 6 മുതൽ

കേന്ദ്ര സർക്കാരിന്റെ പുതുക്കിയ സബ്സിഡി റേഷൻ പദ്ധതി പ്രകാരം ഉള്ള ധാന്യവിതരണം കേരളത്തിൽ 6 മുതൽ ആരംഭിക്കും. ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയ സാഹചര്യത്തിലാണ് ഇത് എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അധികൃതർ വിശദീകരിച്ചു.

കേന്ദ്ര സർക്കാരിൽ നിന്നു പണം കൊടുത്ത് കേരളം ഏറ്റെടുത്ത ഭക്ഷ്യഭദ്രത പദ്ധതി പ്രകാരമുള്ള അരിയുടെ വിതരണമാണ് ഇപ്പോൾ നടക്കുന്നത്. ഇതു പൂർത്തിയായ ശേഷം കേന്ദ്രത്തിന്റെ പുതുക്കിയ പദ്ധതി പ്രകാരം ഉള്ള അരി വിതരണം ആരംഭിക്കും. പുതുക്കിയ പദ്ധതിയുടെ മേൽനോട്ടത്തിനായി 7 വരെ രാജ്യത്തെ എല്ലാ എഫ്സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) ജനറൽ മാനേജർമാരോടും ദിവസവും 3 റേഷൻ കാർഡുകൾ വീതം സന്ദർശിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ വകുപ്പിന്റെ നോഡൽ ഓഫിസർക്ക് ദിവസവും റിപ്പോർട്ട് നൽകണം.

Related posts

നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ് ബാ​രാ​പോ​ൾ; വൈ​ദ്യു​ത ഉ​ത്പാ​ദ​നം നി​ർ​ത്തി

Aswathi Kottiyoor

കേരളാ പൊലീസ്‌ മികച്ചത്‌ ;യുപിയേക്കാൾ ഏറെമുന്നിൽ : ഗവർണർ

Aswathi Kottiyoor

മാരിസും തെരേസയും മദര്‍ഷിപ്പിനുള്ളില്‍; നോർവേയിലേക്ക്‌ ഇന്ന്‌ പുറപ്പെടും

Aswathi Kottiyoor
WordPress Image Lightbox