30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം : 2570 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്
Kerala

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം : 2570 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

നി​​​ർ​​​ദി​​​ഷ്ട ശ​​​ബ​​​രി​​​മ​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നാ​​​യി ചെ​​​റു​​​വ​​​ള്ളി എ​​​സ്റ്റേ​​​റ്റി​​​ന്‍റേ​​​ത് ഉ​​​ൾ​​​പ്പെ​​​ടെ 2570 ഏ​​​ക്ക​​​ർ (1039.876 ഹെ​​​ക്ട​​​ർ) ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വ്. ചെ​​​റു​​​വ​​​ള്ളി എ​​​സ്റ്റേ​​​റ്റി​​​നു പു​​​റ​​​ത്ത് 307 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നും റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ എ​​​രു​​​മേ​​​ലി സൗ​​​ത്തി​​​ലും മ​​​ണി​​​മ​​​ല​​​യി​​​ലു​​​മാ​​​യി 2570 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ ചെ​​​റു​​​വ​​​ള്ളി എ​​​സ്റ്റേ​​​റ്റി​​​ന് ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​ത്ത​​​ർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. കേ​​​സ് നി​​​ല​​​നി​​​ർ​​​ത്തി​​​യാ​​​ണു ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ശ​​​ബ​​​രി​​​മ​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ള നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ആ​​​ദ്യം 2263 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് ആ​​​ദ്യം വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് 3500 മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള റ​​​ണ്‍​വേ അ​​​ട​​​ക്കം മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ തു​​​ട​​​ർ​​​ന്നു 307 ഏ​​​ക്ക​​​ർ ഭൂ​​​മി കൂ​​​ടി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് 2570 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. മ​​​ണി​​​മ​​​ല വി​​​ല്ലേ​​​ജി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ക. പ​​​രി​​​സ്ഥി​​​തി ലോ​​​ല മേ​​​ഖ​​​ല​​​യാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ൽ ര​​​ണ്ട് കോ​​​ടി രൂ​​​പ ശ​​​ബ​​​രി​​​മ​​​ല വി​​​മാ​​​ന​​​ത്താ​​​വ​​​ളം പ​​​ദ്ധ​​​തി​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​രു​​​ന്നു. പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യു​​​ടെ അ​​​ട​​​ക്കം അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ അ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലൂ​​​യി​​​സ് ബ​​​ർ​​​ജ​​​റാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള പ​​​ദ്ധ​​​തി​​​യു​​​ടെ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ്. സാ​​​ങ്കേ​​​തി​​​ക- സാ​​​ന്പ​​​ത്തി​​​ക ആ​​​ഘാ​​​ത പ​​​ഠ​​​നം ന​​​ട​​​ത്താ​​​ൻ ഓ​​​ഗ​​​സ്റ്റ് വ​​​രെ​​​യാ​​​ണ് ക​​​ന്പ​​​നി​​​ക്ക് സ​​​മ​​​യം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Related posts

വെള്ളക്കര വർധന: ദരിദ്ര കുടുംബങ്ങളെ ഒഴിവാക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ

Aswathi Kottiyoor

പരിസ്ഥിതി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor

അധിക പ്ലസ്‌ ടു ബാച്ചുകൾ അനുവദിച്ച സ്‌കൂളുകൾ നിർണയിച്ച്‌ ഉത്തരവായി

Aswathi Kottiyoor
WordPress Image Lightbox