30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിജിലൻസിന്‌ റെക്കോഡ്‌ ; ‘ട്രാപ്പിലാ’യത്‌ 56 ഉദ്യോഗസ്ഥർ
Kerala

വിജിലൻസിന്‌ റെക്കോഡ്‌ ; ‘ട്രാപ്പിലാ’യത്‌ 56 ഉദ്യോഗസ്ഥർ

കഴിഞ്ഞ വർഷം വിജിലൻസിന്റെ ‘ട്രാപ്പിലാ’യത്‌ കൈക്കൂലിക്കാരായ 47 കേസിലായി 56 ഉദ്യോഗസ്ഥർ . വിജിലൻസിന്റെ ചരിത്രത്തിൽ സർവകാല റെക്കോഡാണ്‌ ഇത്‌. സർക്കാർ ഓഫീസുകളിലെ അഴിമതി തടയാനായുള്ള മിന്നൽ പരിശോധനകളിലും വിജിലൻസ്‌ കഴിഞ്ഞവർഷം റെക്കോഡിട്ടു. 1715 മിന്നൽ പരിശോധനകളാണ് ഒരുവർഷത്തിനിടെ നടത്തിയത്‌. ഇതിൽ 13 എണ്ണം സംസ്ഥാന വ്യാപകമായി ഒരേ സമയമാണ്‌ നടന്നത്‌. മോട്ടോർ വാഹന, പൊതുവിദ്യാഭ്യാസ, തദ്ദേശഭരണ, ഹയർ സെക്കൻഡറി, ആരോഗ്യ, രജിസ്ട്രേഷൻ, റവന്യൂ, പൊതുമരാമത്ത്, പൊതുവിതരണ വകുപ്പുകളിലായിരുന്നു മിന്നൽ പരിശോധന.

2021 (1019), 2020( 861), 2019(1330), 2018( 598) എന്നിങ്ങനെയായിരുന്നു മിന്നൽ പരിശോധനയുടെ എണ്ണം. സമീപകാലത്ത് 75 കേസിൽ പ്രതികൾക്ക്‌ ശിക്ഷ നൽകി. കഴിഞ്ഞ ഒരു വർഷം 88 വിജിലൻസ് അന്വേഷണവും 116 രഹസ്യാന്വേഷണവും ഒമ്പത്‌ ട്രിബ്യൂണൽ അന്വേഷണത്തിനും തുടക്കമിട്ടു. 62 കേസിലാണ്‌ കഴിഞ്ഞവർഷം അന്വേഷണം പൂർത്തിയാക്കിയത്‌. 446 കേസിൽ പ്രാഥമികാന്വേഷണം നടന്നു. 2021 ൽ ഇത്‌ 232 ആയിരുന്നു.

സംസ്ഥാന വിജിലൻസിൽ 178 വിജിലൻസ് കേസാണ്‌ രജിസ്റ്റർ ചെയ്‌തത്‌. 2021ൽ 101, 2020ൽ 82, 2019ൽ 79 കേസുകൾ രജിസ്റ്റർ ചെയ്‌തു.
അഴിമതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ നാടകം നടത്തി. ജനങ്ങൾക്ക്‌ വിജിലൻസിലുള്ള വിശ്വാസം വർധിപ്പിച്ചതായി വിജിലൻസ്‌ ഡയറക്ടർ എഡിജിപി മനോജ്‌ എബ്രഹാം പറഞ്ഞു.

Related posts

വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാം പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

താപസൂചിക പുറത്തുവിട്ടു; കേരളം വെന്തുരുകുന്നു; ആറ് ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്

Aswathi Kottiyoor

ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രസ്തുത സ്കൂളിലെ പ്രധാന അധ്യാപകൻ ടിസി നൽകേണ്ടതുണ്ട് : മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox