27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിർമലഗിരി കോളേജ് എൻ.എസ് എസ് സപ്തദിന സഹവാസക്യാമ്പ് – ഹരിതം 2022 സമാപിച്ചു.
Kerala

നിർമലഗിരി കോളേജ് എൻ.എസ് എസ് സപ്തദിന സഹവാസക്യാമ്പ് – ഹരിതം 2022 സമാപിച്ചു.

നിർമലഗിരി കോളേജ് എൻ.എസ് എസ് സപ്തദിന സഹവാസക്യാമ്പ് – ഹരിതം 2022 സമാപിച്ചു. ഡിസംബർ 23 മുതൽ കോളയാട് ടൗൺ, സമീപ വനഭൂമി എന്നിവിടങ്ങളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങളിലേർപ്പെട്ട വിദ്യാർഥികളുടെ ക്യാമ്പ് , കമ്മ്യൂണിറ്റി സർവ്വേ , വിവിധയിനം ക്ലാസ്സുകൾ, ഡിജിറ്റൽ അറിവ് നല്കൽ, കലാസാംസ്ക്കാരിക പരിപാടികൾ എന്നിവയാൽ സമ്പന്നമായിരുന്നു. സമാപന സമ്മേളനത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോബി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ ജോർജ് കാനാട്ട് മുഖ്യഭാഷണം നടത്തി. ഫാത്തിമത്ത് സഫ്ന, അതുൽ കെ സണ്ണി, ശലഭ , ആരുഷി, അഖിൽ ദേവ് എന്നിവർ ക്യാമ്പവലോകനം നടത്തി. ക്യാമ്പ് മാഗസിൻ റവ. ഡോ.ജോബി ജേക്കബ് പ്രകാശിപ്പിച്ചു. മികച്ച ക്യാമ്പ് പ്രവർത്തത്തിന് ജുമാന സമീർ, സിദ്ധാർത്ഥ് എന്നിവർ ശ്രീ ജോർജ് കാനാട്ടിൽ നിന്നും ട്രോഫി സ്വീകരിച്ചു. പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി ദീപ്തി ലിസ്ബത്ത് സ്വാഗതവും ഡോ. ജയ്സൺ ജോസഫ് നന്ദിയും പറഞ്ഞു.

Related posts

വംശഹത്യ: ഇരുനൂറിലേറെ അംഹാര ഗോത്രവർഗക്കാർ കൊല്ലപ്പെട്ടു

Aswathi Kottiyoor

ജയിലുകളിൽ മതപരമായ ചടങ്ങുകൾക്ക് വിലക്ക്; സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി

Aswathi Kottiyoor

കാർഷിക ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണം ; ഉന്നത സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox