27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *നേട്ടം തിരിച്ചുപിടിച്ച് സൂചികകള്‍: നിഫ്റ്റി 18,200നരികെ ക്ലോസ് ചെയ്തു.*
Kerala

*നേട്ടം തിരിച്ചുപിടിച്ച് സൂചികകള്‍: നിഫ്റ്റി 18,200നരികെ ക്ലോസ് ചെയ്തു.*


മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 18,200 നരികെയെത്തി. സെന്‍സെക്‌സ് 223.60 പോയന്റ് ഉയര്‍ന്ന് 61,133.88ലും നിഫ്റ്റി 68.50 പോയന്റ് നേട്ടത്തില്‍ 18,191ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയെ തുടര്‍ന്ന് രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 60,479ലേയ്ക്ക് താഴ്ന്നുവെങ്കിലും അപ്രതീക്ഷിതമായുണ്ടായ നിക്ഷേപക താല്‍പര്യത്തില്‍ 61,211 പോയന്റുവരെ ഉയരുകയുംചെയ്തു. ദിനവ്യാപാരത്തിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് 732 പോയന്റ് സൂചിക കുതിച്ചു.

ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അപ്പോളോ ഹോസ്പിറ്റല്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഡിവീസ് ലാബ്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related posts

പോ​ലീ​സു​കാ​രു​ടെ ഒ​ഴി​വു​കൾ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം

Aswathi Kottiyoor

ജലസംഭരണിയില്‍ വെള്ളം താഴ്ന്നു; 3400 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ നഗരം വീണ്ടും വെളിച്ചം കണ്ടു

Aswathi Kottiyoor

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox