23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സെൻറ് തോമസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു
Kerala

സെൻറ് തോമസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു

കരിക്കോട്ടക്കരി സെൻറ് തോമസ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ റവ.ഫാ. ആന്റണി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ദേവസ്യ കെഎം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. റൂബിൾ മാർട്ടിൻ ക്രിസ്തുമസ് സന്ദേശം നൽകി. മദർ പി ടി എ പ്രസിഡണ്ട് ലിജി സാം, ജസ്ലിൻ ഷിബു, സിസ്റ്റർ ഡോളി ജോർജ്, സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നിശ്ചല, ചലന ദൃശ്യങ്ങൾ ഉൾപ്പെടുത്തി കരിക്കോട്ടക്കരി ടൗണിലേക്ക് നടന്ന ക്രിസ്മസ് കരോൾ ഏറെ വർണ്ണാഭമായിരുന്നു.ക്രിസ്തുമസ് പപ്പാമാരുടെയും മാലാഖമാരുടെയും വേഷം കെട്ടിയ നൂറുകണക്കിന് കുട്ടികൾ കരോൾ റാലിയെ മനോഹരമാക്കി. ക്രിസ്തുമസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ കലാപരിപാടികളും നടന്നു. പരിപാടികൾക്ക് ജൂബിൻ ബാബു, മെറിഷ് എ സി, ധന്യ ജോസഫ്, സി. ലിവി ജോസഫ്, ജോസ്‌ലിൻ ജോസ് ,സി. സീന തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

മഹാരാഷ്ട്ര: വിശ്വാസവോട്ടിന് സുപ്രീംകോടതിയുടെ അനുമതി

Aswathi Kottiyoor

പദ്ധതി വിഹിതം : തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നൽകിയത്‌ 9138 കോടി

Aswathi Kottiyoor

റവന്യു വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 15 ന്

Aswathi Kottiyoor
WordPress Image Lightbox