23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • റവന്യു വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 15 ന്
Kerala

റവന്യു വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 15 ന്

റവന്യു വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 15 ന് ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. പ്രകൃതി ദുരന്ത മുന്നറിയിപ്പ് ജനങ്ങളിൽ  എത്തിക്കുന്നതിനുള്ള ഏർലി വാണിംഗ് ഡിസ്സെമിനേഷൻ സിസ്റ്റത്തിന്റെ (ഇ.ഡബ്ലു.ഡി.എസ്) നിർമ്മാണോദ്ഘാടനം, 129 സ്മാർട്ട് വില്ലേജ് ഓഫീസുകൾ, സ്റ്റാഫ് ക്വാർട്ടേഴ്സ് (ഇടുക്കി), മിനി സിവിൽ സ്്റ്റേഷൻ (ഇരിട്ടി), നാല് റവ്യു ഡിവിഷണൽ ഓഫീസുകൾ (കോട്ടയം, പാല, വടകര, മാനന്തവാടി), രണ്ട് താലൂക്ക് ഓഫീസുകൾ (മാവേലിക്കര, ചെങ്ങന്നൂർ), ഇടുക്കിയിൽ ആറ് റെസ്‌ക്യു ഷെൽട്ടറുകൾ, പുതിയ ഓഫീസ് ബ്ലോക്ക് നിർമ്മാണം (കണ്ണൂർ കളക്‌ട്രേറ്റ്, മാനന്തവാടി, താമരശ്ശേരി താലൂക്ക് ഓഫീസുകൾ), കോൺഫറൻസ്  ഹാൾ നിർമ്മാണം (കണ്ണൂർ താലൂക്ക് ഓഫീസ്) ചൊക്ലി വില്ലേജ് ഓഫീസിൽ കോൺഫറൻസ് ഹാൾ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം, 13,320 പട്ടയ വിതരണങ്ങളുടെ ഉദ്ഘാടനം, 16 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം, ചാലാട്, കതിരൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, മുതലമട, നരിപ്പറ്റ് (പാലക്കാട്) റവന്യു സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെ  ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രി നിർവഹിക്കുക.  റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജില്ലാ കളക്ടർമാർ, മറ്റ് റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Related posts

കണ്ണൂർ ജില്ലയിൽ ഇന്ന് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

𝓐𝓷𝓾 𝓴 𝓳

വിഷവായു തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കും

*75ന്‍റെ നിറവില്‍ രാജ്യം; സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്.*

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox