27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊച്ചിയിൽ സ്‌ത്രീകൾക്ക്‌ തങ്ങാൻ വനിതാമിത്ര കേന്ദ്രം തുറന്നു ; ‘സേഫ്‌ സ്‌റ്റേ’ ആപ്പിലൂടെ ബുക്ക്‌ ചെയ്യാം
Kerala

കൊച്ചിയിൽ സ്‌ത്രീകൾക്ക്‌ തങ്ങാൻ വനിതാമിത്ര കേന്ദ്രം തുറന്നു ; ‘സേഫ്‌ സ്‌റ്റേ’ ആപ്പിലൂടെ ബുക്ക്‌ ചെയ്യാം

സ്‌ത്രീകൾക്ക്‌ കുറഞ്ഞ ചെലവിൽ നഗരത്തിൽ സുരക്ഷിതമായി താമസിക്കാൻ സൗകര്യമൊരുക്കുന്ന വനിതാമിത്ര കേന്ദ്രം തുറന്നു.
സംസ്ഥാന വനിതാ വികസന കോർപറേഷൻ കാക്കനാട്‌ കുന്നുംപുറത്ത്‌ നിർമിച്ച കേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. നാലുവർഷത്തിനുള്ളിൽ 10 ലക്ഷം സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി പറഞ്ഞു. ജോലി ചെയ്യുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ ഒപ്പംനിർത്താൻ വനിതാമിത്ര കേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വനിതാ വികസന കോർപറേഷൻ നൽകുന്ന വിവിധ വായ്‌പകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ അധ്യക്ഷയായി. കൗൺസിലർ റാഷിദ്‌ ഉള്ളമ്പള്ളി, വനിതാ വികസന കോർപറേഷൻ എംഡി വി സി ബിന്ദു, റീജണൽ മാനേജർ എം ആർ രംഗൻ, ഡയറക്ടർമാരായ ടി വി അനിത, പെണ്ണമ്മ തോമസ്, ആർ ഗിരിജ, എം ഡി ഗ്രേസ്, ഷീബ ലിയോൺ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പ്രേംന മനോജ്‌ ശങ്കർ, കെൽ ജനറൽ മാനേജർ ഇ വി ഇന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് എട്ടുകോടിയോളം രൂപ ചെലവിട്ട്‌ കേന്ദ്രം നിർമിച്ചത്. 130 സ്ത്രീകൾക്ക്‌ താമസിക്കാം. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ്‌ നിർമാണം. ഭക്ഷണവിതരണസംവിധാനവും സജ്ജം. ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക്‌ നഗരത്തിൽ എത്തുന്നവർക്ക് കേന്ദ്രം പ്രയോജനമാകും. വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കും ഉപയോഗപ്പെടുത്താം.
കേന്ദ്രങ്ങളിലെ താമസം ‘സേഫ്‌ സ്‌റ്റേ’ ആപ്പിലൂടെ ബുക്ക്‌ ചെയ്യാം. വനിതാ വികസന കോർപറേഷനുകീഴിലുള്ള ഒമ്പത് വനിതാമിത്ര കേന്ദ്രങ്ങളുടെയും കോർപറേഷനുമായി ചേർന്ന്‌ പ്രവർത്തിക്കുന്ന മറ്റ്‌ ഹോസ്റ്റലുകളുടെയും വിവരങ്ങളും ആപ്പിൽ ലഭിക്കും. www.safestaykswdc.com എന്ന പോർട്ടലിലും മുറികൾ ബുക്ക്‌ ചെയ്യാം.

Related posts

കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുത്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു.

Aswathi Kottiyoor

ആറുപതിറ്റാണ്ടിന്റെ അടുപ്പം , ഉമ്മൻചാണ്ടിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല : കെ സി ജോസഫ്‌

Aswathi Kottiyoor
WordPress Image Lightbox