27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മൂർഖൻ പാമ്പുമായി ക്ലാസെടുപ്പ്‌: വാവ സുരേഷിന്‌ മുൻകൂർ ജാമ്യം
Kerala

മൂർഖൻ പാമ്പുമായി ക്ലാസെടുപ്പ്‌: വാവ സുരേഷിന്‌ മുൻകൂർ ജാമ്യം

കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷപ്പാമ്പിനെ പ്രദർശിപ്പിച്ചുവെന്ന കേസിൽ വാവ സുരേഷിന്‌ മുൻകൂർ ജാമ്യം അനുവദിച്ചു. നവംബറിൽ ക്ലിനിക്കൽ നേഴ്‌സിങ്‌ എഡ്യൂക്കേഷനും നേഴ്‌സിങ്‌ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റും ചേർന്ന്‌ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടി‌യിൽ സംസാരിക്കുന്നതിനിടെയാണ്‌ വാവ സുരേഷ്‌ മൈക്കിന്‌ മുമ്പിൽ വിഷപാമ്പിനെ പ്രദർശിപ്പിച്ചത്‌. വനം വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് വാവ സുരേഷിനെതിരെ വനം വകുപ്പ്‌ കേസെടുത്തത്.

തുടർന്ന്‌ അറസ്‌റ്റ്‌ തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട്‌ വാവ സുരേഷ്‌ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന്‌ വിലയിരുത്തിയ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജനുവരി ആറിന്‌ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണമെന്നും അറസ്‌റ്റ്‌ നടപടികളിലേക്ക്‌ കടന്നാൽ അതേ ദിവസം തന്നെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. 50000 രൂപ ജാമ്യത്തുകയും രണ്ടാൾ ജാമ്യവും നൽകണം. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദ്‌ ചെയ്യാൻ കോടതിയെ സമീപിക്കാമെന്നും ജസ്‌റ്റിസ്‌ വിജു എബ്രഹാം വ്യക്തമാക്കി.

Related posts

നേപ്പാള്‍ വിമാന ദുരന്തം: സുപ്രധാന ബില്‍ പാസാക്കാത്തതിനാല്‍ നഷ്ടപരിഹാര തുകയില്‍ വന്‍ കുറവുവരും.

Aswathi Kottiyoor

സംസ്ഥാനാത്ത് വാരാന്ത്യ ലോക്ഡൗണ്‍‍ വേണ്ട ; കോവിഡ് പരിശോധന വ്യാപകമായി വര്‍ധിപ്പിക്കും, ഉന്നതതല യോഗത്തില്‍ തീരുമാനം

Aswathi Kottiyoor

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തൃ​ശൂ​ർ പൂ​രം; പൂ​ര​പ്പ​റ​മ്പി​ൽ സം​ഘാ​ട​ക​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം

Aswathi Kottiyoor
WordPress Image Lightbox