24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • വൈദ്യുതി വകുപ്പധികൃതരുടെ കെടുകാര്യസ്ഥത കാടുകയറി അപകടാവസ്ഥയിലായി വൈദ്യുതി തൂണുകൾ
Iritty

വൈദ്യുതി വകുപ്പധികൃതരുടെ കെടുകാര്യസ്ഥത കാടുകയറി അപകടാവസ്ഥയിലായി വൈദ്യുതി തൂണുകൾ

ഇരിട്ടി: കാട്ടുവള്ളി പടർപ്പുകൾക്കുള്ളിൽ ഒളിച്ചിരിക്കുകയാണ് കുന്നോത്ത് മേഖലയിലെ ഇരിട്ടി – കൂട്ടുപുഴ കെ എസ് ടി പി റോഡരികിലെ വൈദ്യുതത്തൂണുകൾ. മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനുകൾ ഉള്ളതുകൊണ്ടുമാത്രമാണ് ഇതിനിടയിൽ ഒരു വൈദ്യുതി തൂൺ ഉണ്ടെന്ന് കാണുന്നവർക്ക് മനസ്സിലാവുന്നത്. ഒരു മാസത്തിലേറെയായി അപകടകരമാം വിധം ഇങ്ങിനെ കാടുകയറിക്കിടന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.
കുന്നോത്ത് ബെൻഹിൽ സ്‌കൂളിന് സമീപത്തുനിന്നും തുടങ്ങി കേളൻ പീടിക വരെയുള്ള ഒട്ടുമിക്ക തൂണുകളുടെയും അവസ്ഥ ഇതാണ്. കുന്നോത്ത് കെ എസ് ഇ ബി സബ്സ്റേഷനിൽ നിന്നും കണ്ണെത്തും ദൂരത്താണ് ഇവയെല്ലാം എന്നതും അധികൃതരുടെ കെടുകാര്യസ്ഥതയുടെ ആഴംകൂട്ടുന്നു. വൈദ്യുതി പ്രസരണനഷ്ടം കൂടാതെ ഇത് വലിയ ദുരന്തങ്ങൾക്കും കാരണമായേക്കാം എന്നത് കൊണ്ടുതന്നെ കാടുകൾ വെട്ടിമാറ്റാനുള്ള നടപടികൾ വകുപ്പധികൃതരുടെ ഭാഗത്തു നിന്നും എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Related posts

ആറളം ഫാമിൽ ലക്ഷങ്ങളുടെ ബസ്സുകൾ കട്ടപ്പുറത്ത്

Aswathi Kottiyoor

മുണ്ടയാംപറമ്പിൽ “മിയാവാക്കി” വനവൽക്കരണത്തിന് തുടക്കമായി

Aswathi Kottiyoor

ഇരിട്ടി മേഖലയിൽ വിവിധ പരിപാടികളോടെ ഓണാഘോഷം

Aswathi Kottiyoor
WordPress Image Lightbox