ഉപഗ്രഹ സര്‍വെയില്‍ അപാതകയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. ഉപഗ്രഹ സര്‍വെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്നും പ്രായോഗിക നിര്‍ദേശം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപഗ്രഹ സർവേ സമർപ്പിക്കാനേ പോകുന്നില്ല. ഇതിലെ പരാതികൾ പരിഹരിച്ച് മാത്രമാണ് റിപ്പോർട്ട് സമർപ്പിക്കുകയുള്ളു. പരാതി സ്വീകരിക്കാനുള്ള തിയതി നീട്ടും. പരാതി പരിഹരിക്കാൻ പഞ്ചായത്തുകളുടെയും റവന്യു വകുപ്പിന്റെയും സഹായം സ്വീകരിക്കും.
റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം സുപ്രീംകോടതിയോട് നീട്ടി ചോദിക്കും. ബിഷപ്പ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിഷപ്പ് പറയുമെന്ന് തോന്നുന്നില്ല.
വനത്തോട് ചേർന്നുള്ള ഒരുകിലോമീറ്റർ ജനവാസ മേഖല ആണെന്ന് തെളിയിക്കൽ ആണ് ഉപഗ്രഹസർവേയുടെ ഉദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററിൽ ഉണ്ടെന്നു തെളിയിക്കണമെങ്കിൽ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങൾ ഉണ്ട് എന്ന് തെളിയിക്കണം.
ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസം നീട്ടി. പരാതി സമർപ്പിക്കാൻ ഉള്ള തീയതിയും നീട്ടും. ഇതിൽ തീരുമാനം എടുക്കേണ്ടത് വിദഗ്ധ സമിതിയാണ്. ഈ കാര്യം അവരോട് ആവശ്യപെട്ടിട്ടുണ്ട്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്നും യുഡിഎഫ് പിൻവാങ്ങണം. ബോധപൂർവം സംശയം ജനിപ്പിച്ചു കൊണ്ടിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.