24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്: സ്വർണവും വെങ്കലവും കരസ്ഥമാക്കി അലൻ പി ബാബു
Iritty

നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്: സ്വർണവും വെങ്കലവും കരസ്ഥമാക്കി അലൻ പി ബാബു

ഇരിട്ടി: നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ രണ്ടു കാറ്റഗറിയിലായി സ്വർണവും വെങ്കലവും കരസ്ഥമാക്കി ഇരിട്ടി കീഴൂർ സ്വദേശി അലൻ പി ബാബു. നാഷണൽ കിക്ക് ബോക്സിങ്ങ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ പഞ്ചാബിലെ ചാണ്ഡീഗഢിൽ നടന്ന നാഷണൽ കിക്ക് ബോക്സിങ്ങിലാണ് അലൻ പി.ബാബു സ്വർണവും വെങ്കലവും കരസ്ഥമാക്കിയത്.
ഹൈസ്ക്കൂൾ പഠന കാലം മുതൽ ബോക്സിങ്ങിൽ സ്വന്തം നിലയിൽ പരിശീലനം നടത്തിയ അലൻ പ്രാദേശിക മത്സരത്തിൽ വിജയം കണ്ടതോടെയാണ് ബോക്സിങ്ങ് രംഗത്ത് കൂടുതൽ ശ്രദ്ധയൂന്നിയത്. പിന്നീട് ഇരിട്ടിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം നേടിയാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്. ഇരിട്ടി എൽ ബി എസ് സെൻ്ററിലെ വിദ്യാർത്ഥിയായ അലൻ കീഴൂർ ശിവഗംഗയിൽ സി. ബാബുവിൻ്റെയും പ്രീത ബാബുവിൻ്റെയും മകനാണ്.

Related posts

പരിതസ്ഥിതി ദിനാചരണം

Aswathi Kottiyoor

ചരമം – ഖദീജ ഹജ്ജുമ്മ

Aswathi Kottiyoor

പഴശ്ശി ജലാശയം മാലിന്യപൂരിതം ഗ്രാമപഞ്ചായത്തുകളുടെ കൂട്ടായ്മ്മയിൽ മാലിന്യ മുക്തമാക്കാൻ നീക്കം

Aswathi Kottiyoor
WordPress Image Lightbox