32.8 C
Iritty, IN
February 23, 2024
  • Home
  • Iritty
  • പരിതസ്ഥിതി ദിനാചരണം
Iritty

പരിതസ്ഥിതി ദിനാചരണം

ഇരിട്ടി: കോവിഡ് കാലത്തെത്തിയ പരിതസ്ഥിതി ദിനത്തിൽ ഭൂമിയെ കരുതലോടെ കാക്കാൻ പ്രകൃതി സ്‌നേഹികളും കുട്ടികളും വിവിധ സംഘടനകളും പ്രകൃതിക്ക് പച്ചെപ്പിന്റെ കുടതീർക്കാൻ ചെടികളും മരങ്ങളും നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം കൂട്ടായ പരിപാടികൾ ഏറെ ഉണ്ടായില്ലെങ്കിലും വീടുകളിലും വിദ്യാലയങ്ങിലും മരങ്ങളും ചെടികളും നട്ട് വിദ്യാർത്ഥികൾ ദിനാഘോഷം സജീവമാക്കി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി , ഹരിത കേരളം മിഷൻ , സോമൂഹ്യ വനവത്ക്കരണ വിഭാഗം, ആയുഷ് മിഷൻ തുടങ്ങിയ വകുപ്പുകൾ സംയുക്തമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ 100000 ഔഷധ ഫല വൃക്ഷ തൈകൾ നട്ടു. ഇതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എ വൃക്ഷ തൈ നട്ട് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് , അംഗങ്ങളായ സി. ഷിജു , ഷിജി നടുപ്പറമ്പിൽ, അഡ്വക്കേറ്റ് ഹമീദ്, വി. ശോഭ , കെ.എൻ. പത്മാവതി , ജോളി ജോൺ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ, ഹെഡ് ക്ലർക്ക് എസ്.പി. മനോജൻ എന്നിവർ നേതൃത്വം നൽകി.
സഹകരണ വകുപ്പിന്റെ ‘ഹരിതം സഹകരണം’ പദ്ധതിയിൽ ഈ വർഷം ഒരു ലക്ഷം പുളിമരങ്ങൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയുടെ ഇരിട്ടി താലൂക്ക് തല ഉദ്ഘാടനം മീത്തലെ പുന്നാട് യു പി സ്‌കൂൾ പരിസരത്ത് പുഴിമരം നട്ടുകൊണ്ട് ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിച്ചു.
ഇരിട്ടി സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ കെ. പ്രദോഷ്‌കുമാർ, പുന്നാട് ബേങ്ക് പ്രസിഡന്റ് പി. കെ. ജനാർദ്ദനൻ, നഗരസഭാ കൗൺസിലർ സമീർ പുന്നാട്, റിട്ടയേർഡ് അസിസ്റ്റൻറ് രജിസ്ട്രാർ പി. പി. ജയപ്രകാശൻ, സ്‌കൂൾ പ്രധാനധ്യാപിക സി. കെ. അനിത, പദ്മനാഭൻ പുന്നാട്, ഇൻസ്‌പെക്ടർ രമേശൻ വടവതി തുടങ്ങിയവർ സംസാരിച്ചു.
ജീവന്റെ തണൽ ബയോ ഓക്‌സിജൻ ചലഞ്ചിന്റെ ഭാഗമായി നടാം നമുക്കൊരു കുഞ്ഞു മരം എന്ന സന്ദേശവുമായി ജവഹർ ബാൽ മഞ്ച് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരം നട്ടു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സി. വി. സുദീപ് കുമാർ, സി. കെ. ശശിധരൻ, അരുൺ മാസ്റ്റർ , ടി.കെ. റാഷിദ് , പ്രജീഷ് കുനിക്കേരി, അർജുൻ എന്നിവർ നേതൃത്വം നൽകി.
ചാവശ്ശേരി സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ മട്ടന്നൂർ മലബാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ മരം നട്ടു. ബാങ്ക് ജീവനക്കാരായ കെ. ബൈജു , കമലാക്ഷൻ മാവില , കെ. ജിജു, മലബാർ സ്‌ക്കൂൾ മാനേജിംങ്ങ് ഡയരക്ടർ ടി. പി. മുഹമ്മദ് എന്നിവർ പങ്കെടുത്തു
കുയിലൂർ എൽ.പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മരം നട്ടു. പി ടി എ പ്രസിഡണ്ട് കെ. സജീവൻ, പൂർവ്വ വിദ്യാർഥിയും അദ്ധ്യാപകനും ആയ ദിലീപ് കുയിലൂർ വിദ്യാർത്ഥികളായ കെ. ദേവാമൃത , ആർ.വി. ആര്യശ്രീ , പി.പി. ദേവനന്ദ,പി. ശ്രീനന്ദ എന്നിവരും പങ്കെടുത്തു
പായം പഞ്ചായത്ത് തല ശുചീകരണവും വ്യക്ഷതൈ നടലും പഞ്ചായത്ത് പ്രസിഡന്റ് പി.രജനി നിർവ്വഹിച്ചു. സെക്രട്ടറി ടി.ഡി. തോമസ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എൻ. ജെസി, വാർഡ് അംഗം പി.സാജിദ്, ലതീശ് ബാബു എന്നിവർ സംസാരിച്ചു
ആറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ മരതൈകൾ നട്ടു. പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ചെടിക്കുളത്തുള്ള ഭൂമിയിൽ മരതൈ നട്ട് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ് ജെസി വാഴപ്പള്ളി, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ജോസഫ് അന്ത്യാം കുളം. ഇ.സി.രാജു , പഞ്ചായത്ത് അംഗങ്ങളായ ഇ.പി. മേരിക്കുട്ടി ,ജെസി ഉമ്മിക്കുഴി, കോർഡിനേറ്റർ കെ.ബി. ഉത്തമൻ , തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തലങ്ങളിലും മരതൈകൾ നട്ടു.
ബഹുഗുണയുടെ പേരിൽ ഓർമ്മ മരങ്ങൾ നട്ട് പൂതക്കുണ്ട് ജ്ഞനോദയ വായനശാലയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പരിധിയിൽ 100 ഓളം ഫലവൃക്ഷതൈകൾ നട്ടു. വാർഡ് അംഗം ഷീബ രവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോൾ വാഴവളപ്പിൽ, ആറളം കൃഷി ഓഫീസ്സർ കെ.ആർ. കോകില , പി. രവീന്ദ്രൻ, എം. ശശി, കെ.ബി. ഉത്തമൻ, എൻ. മുകുന്ദൻ, ദീപ സുദേശൻ, ദാസൻ കൊച്ചോത്ത്, എന്നിവർ സംസാരിച്ചു.
ഇരിട്ടി നഗരസഭ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ നഗരസഭയിലെ വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. നഗരസഭാ തല ഉദ്ഘാടനം കീഴൂർ കുന്ന് നഗരസഭ പകൽവീട് പരിസരത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിച്ചു. വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, കൗൺസിലർമാരായ ടി.വി. ശ്രീജ, ബിന്ദു, സി ഡി എസ് ചെയർപേഴ്‌സൺ പി. ശ്രീജ,
ബാലസഭ ബ്ലോക്ക് കോഡിനേറ്റർ അനുശ്രീഎന്നിവർ സംസാരിച്ചു. ഡി.വൈ.എഫ് ഐ വെളിമാനം, വീർപ്പാട് യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങളിൽ മരതൈകൾ നട്ട.ു എ ഡി ബിജു,വി ആർ രാജേഷ്,എന്നിവർ നേതൃത്വ നൽകി. , ആറളം സർവ്വീസ് സഹകരണ ബേങ്ക് കിഴ്പ്പള്ളി പി എച്ച് സി പരിസരത്ത് ഫലവൃക്ഷങ്ങൾ നട്ടു ഡോ: പ്രിയാ സദാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു ബേങ്ക് പ്രസിഡണ്ട് എൻ ടി റോസമ്മ, സെക്രട്ടറി എം എൻ വത്സൻ, ജോഷി, എന്നിവർ പങ്കെടുത്തു.കേരള യൂത്ത് ഫ്രണ്ട് (എം)പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. നിയോജകമണ്ഡലം തല ഉദ്ഘാടനം എടൂരിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌കെ.കെ വിനോദിന്റെ അധ്യക്ഷതയിൽ യൂത്ത് ഫ്രണ്ട് (എം )സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ തോമസ് നിർവ്വഹിച്ചു. ചെയ്തുജില്ലാ സെക്രട്ടറി ഷൈജു കൊന്നോല. ഷൈജു പറമ്പ്കാട്ടിൽ. ഷിബു വാഴപ്പള്ളി. സന്തോഷ് ദേവസ്യ, ലിറ്റോ കുടിലിൽ, റോയി ചെരിയം തൊട്ടി, രാഹുൽ ജോസ്. യദുകൃഷ്ണൻ, മാമച്ചൻ നരിക്കുന്നൻ എന്നിവർ നേതൃത്വം നൽകി.
ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസ് പരിസരത്ത് പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, സുരേഷ് പുൽപറമ്പിൽ, സി. ഹണി , ഷൈബി കുര്യൻ, കെ. റമീഷ് എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു .

Related posts

വള്ളിത്തോടെ റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി പിടികൂടി

Aswathi Kottiyoor

എസ് ടിയു താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി.

Aswathi Kottiyoor

പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും………

Aswathi Kottiyoor
WordPress Image Lightbox