24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • സംരംഭക വർഷം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം കോർപ്പറേഷന്
Kerala

സംരംഭക വർഷം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം കോർപ്പറേഷന്

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ വ്യവസായ വകുപ്പിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചത് 9384 സംരംഭങ്ങൾ. ജില്ലാതലത്തിൽ 600 കോടിയുടെ ആഭ്യന്തര നിക്ഷേപവും 20,000 ത്തിൽപ്പരം തൊഴിലവസരങ്ങളും ഉണ്ടായി. ഇതിൽ 35 ശതമാനവും വനിതാ സംരംഭകരുടേതാണ്.

തിരുവനന്തപുരം കോർപ്പറേഷനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഏറ്റവും അധികം നേട്ടം കൈവരിച്ച് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയിരിക്കുന്നത്. 2566 സംരംഭങ്ങളാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്. കോർപ്പറേഷനിൽ 232 കോടിയുടെ നിക്ഷേപവും 6600 ത്തിൽപ്പരം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. നിയോജക മണ്ഡലാടിസ്ഥാനത്തിൽ കഴക്കൂട്ടം മണ്ഡലത്തിലാണ് ജില്ലയിൽ ഏറ്റവും അധികം സംരംഭങ്ങൾ ആരംഭിച്ചത്, 942 എണ്ണം. ഭക്ഷ്യമേഖലയിലാണ് ഏറ്റവും അധികം സംരംഭങ്ങൾ.

Related posts

പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം; ഒരാള്‍ പിടിയില്‍

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി ഉൾപ്പടെ എല്ലാ ഹെവി വാഹനങ്ങളിലും മുൻനിര യാത്രക്കാർക്ക് സീറ്റ് ബെൽറ്റ്

Aswathi Kottiyoor

ഭിന്നശേഷിക്കാർക്കായി ലോക് അദാലത്ത് സംഘടിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox