22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: മരുമകളും സുഹൃത്തും അറസ്റ്റിൽ.*
kannur

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: മരുമകളും സുഹൃത്തും അറസ്റ്റിൽ.*


ചാരുംമൂട് ∙ നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൾ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയിൽ പാറപ്പുറത്ത് വടക്കതിൽ ബിപിൻ (29) എന്നിവർ അറസ്റ്റിൽ. നവംബർ 29 ന് രാത്രി 11.30ന് ആണ് രാജുവിനെ ആക്രമിച്ചത്

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബൈക്കിൽ വീട്ടിലേക്കു വന്ന രാജുവിനെ വീടിന് സമീപം വഴിയരികിൽ കാത്തുനിന്ന ഹെൽമറ്റ് ധരിച്ച ‘അജ്ഞാതൻ’ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

അടിയേറ്റതെന്തിനെന്നോ ആരാണ് അടിച്ചതെന്നോ രാജുവിന് മനസ്സിലായില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ ആക്രമിച്ചയാൾ വാഹനത്തിൽ പോകുന്നതു കണ്ടെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. അതിനിടെ, അടിയേറ്റ ദിവസം വൈകിട്ട് രാജു മരുമകളോട് കുട്ടിയെ വേണ്ടരീതിയിൽ പരിചരിക്കാത്തതു സംബന്ധിച്ച് വഴക്ക് ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചു.

ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്നു കണ്ടെത്തിയത്. വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി സുഹൃത്ത് ബിപിനെ അറിയിക്കുകയും ബിപിൻ എത്തി രാജുവിനെ ആക്രമിക്കുകയുമായിരുന്നു. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

240 കി​ലോ പ്ലാ​സ്റ്റി​ക് പി​ടി​കൂടി; 62,400 രൂ​പ പി​ഴ

Aswathi Kottiyoor

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ മാന്തോപ്പ് ഒരുക്കി ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox