22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പൈതൃക ടൂറിസം പദ്ധതിയിൽ നവീകരിച്ച തലശ്ശേരി കടൽതീരത്ത് പ്രാഥമിക സൗകര്യത്തിന് ഇടമില്ല
Kerala

പൈതൃക ടൂറിസം പദ്ധതിയിൽ നവീകരിച്ച തലശ്ശേരി കടൽതീരത്ത് പ്രാഥമിക സൗകര്യത്തിന് ഇടമില്ല

ത​ല​ശ്ശേ​രി: പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച ത​ല​ശ്ശേ​രി ക​ട​ൽ​തീ​ര​ത്ത് വി​നോ​ദ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക സൗ​ക​ര്യ​ത്തി​ന് ഇ​ട​മി​ല്ല. കോ​ടി​ക​ൾ ചെ​ല​വി​ട്ടാ​ണ് ക​ട​ൽ​തീ​രം ന​വീ​ക​രി​ച്ച​തെ​ങ്കി​ലും ശൗ​ചാ​ല​യം മാ​ത്രം നോ​ക്കു​കു​ത്തി​യാ​യി. ക​ട​ൽ​പാ​ലം മു​ത​ൽ പോ​ർ​ട്ട് ഓ​ഫി​സ് വ​രെ​യു​ള്ള ന​ട​പ്പാ​ത​യി​ൽ സാ​യാ​ഹ്ന​ങ്ങ​ളി​ൽ ഉ​ല്ലാ​സ​ത്തി​നെ​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നും ഫോ​ട്ടോ ഷൂ​ട്ടി​നും ക​ട​ൽ​തീ​ര​വും പ​രി​സ​ര​ങ്ങ​ളും വേ​ദി​യാ​യ​തോ​ടെ​യാ​ണ് ഇ​വി​ടം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​മാ​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വി​നോ​ദ​ത്തി​നാ​യി ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ ഒ​രു സൗ​ക​ര്യ​വു​മി​ല്ല.

ക​ട​ൽ​പാ​ല​ത്തി​ന് സ​മീ​പം സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മാ​യി വെ​വ്വേ​റെ ശൗ​ചാ​ല​യം നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​ത് എ​പ്പോ​ൾ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് പ​റ​യാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്കാ​വു​ന്നി​ല്ല. ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​ക്ക​ടു​ത്ത് വി​നോ​ദ​ത്തി​നാ​യി ര​ണ്ട് പാ​ർ​ക്കു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ആ​ളു​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത് ക​ട​ൽ​തീ​ര​ത്താ​ണ്. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വി​ടെ വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശൗ​ചാ​ല​യം പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

എ​ങ്ങും മാ​ലി​ന്യ​മ​യം

ക​ട​ൽ​തീ​ര​ത്തും ക​സ്റ്റം​സ് റോ​ഡി​ലെ പി​ക്ച​ർ സ്ട്രീ​റ്റി​ലും മാ​ലി​ന്യ​മ​യം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​വി​ധം ഇ​വി​ടെ അ​ടു​ത്ത​കാ​ല​ത്താ​യി മാ​റ്റ​ങ്ങ​ൾ വ​ന്നെ​ങ്കി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് ഇ​നി​യും അ​റു​തി​യാ​യി​ല്ല. ക​ട​ൽ​തീ​ര​ത്തും പി​ക്ച​ർ സ്ട്രീ​റ്റി​ലും ദി​വ​സ​വും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന കാ​ഴ്ച​യാ​ണ്.

രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. സി​നി​മ ചി​ത്രീ​ക​ര​ണം ന​ട​ന്ന സ്ഥ​ലം ഇ​പ്പോ​ൾ അ​ല​ങ്കോ​ല​മാ​ണ്. നടപ്പാതയിലും റോ​ഡ​രി​കി​ലും മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. പി​യ​ർ റോ​ഡി​ലും ക​ട​ൽ​തീ​ര​ത്തും സി.​സി.​ടി.​വി കാ​മ​റ​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് അ​ധി​കൃ​ത​ർ വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്കു​ന്നി​ല്ല. വൃ​ത്തി​യും വെ​ടി​പ്പും ഇ​വി​ടെ പേ​രി​ലൊ​തു​ങ്ങു​ന്നു.

വൈ​ദ്യു​തി​വി​ള​ക്കു​ക​ളും ച​രി​ഞ്ഞു​തൂ​ങ്ങി

ക​​ട​ൽ​തീ​ര​ത്ത് വി​നോ​ദ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് ദീ​പ​പ്ര​ഭ ചൊ​രി​യാ​ൻ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച വൈ​ദ്യു​തി വി​ള​ക്കു​ക​ൾ​ക്കും നി​ല​നി​ൽ​പി​ല്ല.

അ​ടു​ത്ത​ടു​ത്താ​യി സ്ഥാ​പി​ച്ച വി​ള​ക്കു​ക​ളി​ൽ ചി​ല​തൊ​ക്കെ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ലാ​ണ്. ചി​ല​തി​ൽ വി​ള​ക്ക് കാ​ണാ​നു​മി​ല്ല. ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത​താ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ച വി​ള​ക്കു​ക​ളെ​ന്ന് പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ലേ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

ക​ത്താ​ത്ത വി​ള​ക്കു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ആ​രും മു​ന്നോ​ട്ടു​വ​രു​ന്നി​ല്ല.

Related posts

ഇന്ത്യയും ചന്ദ്രനിൽ: ദക്ഷിണധ്രുവത്തിൽ സുരക്ഷിത ലാൻഡിങ്, ചന്ദ്രയാൻ 3 സമ്പൂർണ വിജയം –

Aswathi Kottiyoor

ഇന്ധനവില വർധന : സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്…………

Aswathi Kottiyoor

വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്സോ കോടതി

Aswathi Kottiyoor
WordPress Image Lightbox