21.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • ബ​സ് യാ​ത്രാ ഇ​ള​വ്: ആ​ർ​ടി​ഒ ഉ​ത്ത​ര​വാ​യി
kannur

ബ​സ് യാ​ത്രാ ഇ​ള​വ്: ആ​ർ​ടി​ഒ ഉ​ത്ത​ര​വാ​യി

ക​ണ്ണൂ​ർ : സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ, ട്യൂ​ഷ​ൻ എ​ന്നി​വ​യ്ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് യാ​ത്രാ ഇ​ള​വ് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തി ആ​ർ​ടി​ഒ ഉ​ത്ത​ര​വാ​യി. വീ​ട്ടി​ൽ​നി​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി ലേ​ക്കും തി​രി​ച്ച് വീ​ട്ടി​ലേ​ക്കു​മു​ള്ള യാ​ത്ര​യ്ക്കു മാ​ത്ര​മേ യാ​ത്രാ​സൗ​ജ​ന്യം അ​നു​വ​ദി​ക്കൂ. നി​ല​വി​ൽ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ ഒ​ഴി​ച്ച് മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ​ക്കും ട്യൂ​ഷ​നും യാ​ത്രാ​സൗ​ജ​ന്യം അ​നു​വ​ദി​ക്കി​ല്ല.
പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള റൂ​ട്ടി​ൽ 40 കി​ലോ​മീ​റ്റ​ർ മാ​ത്ര​മേ യാ​ത്രാ​സൗ​ജ​ന്യം അ​നു​വ​ദി​ക്കൂ. സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ൾ, കോ​ള​ജ്, ഐ​ടി​ഐ, പോ​ളി​ടെ​ക്നി​ക്, സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ -​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ളി​ൽ കൃ​ത്യ​മാ​യ റൂ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം.
സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ/​പാ​ര​ല​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​ർ​ടി​ഒ/​ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​നു​വ​ദി​ച്ച കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഫു​ൾ​ടൈം കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ യാ​ത്രാ​സൗ​ജ​ന്യം അ​നു​വ​ദി​ക്കൂ. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​വും ജി​ല്ലാ സ്റ്റു​ഡ​ന്‍റ്സ് ട്രാ​വ​ലിം​ഗ് ഫെ​സി​ലി​റ്റി ക​മ്മി​റ്റി തീ​രു​മാ​ന പ്ര​കാ​ര​വും ആ​ർ​ടി​ഒ/​ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ ഒ​പ്പോ​ടു​കൂ​ടി​യ നി​യ​മാ​നു​സൃ​ത ക​ൺ​സ​ഷ​ൻ കാ​ർ​ഡു​ക​ൾ 2022 ഓ​ഗ​സ്റ്റ് 30 മു​ത​ൽ നി​ർ​ബ​ന്ധ​മാ​ണ്.
സി​റ്റി/ ടൗ​ൺ, ഓ​ർ​ഡി​ന​റി ബ​സ് സ​ർ​വീ​സ്, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഓ​ർ​ഡി​ന​റി ബ​സ് എ​ന്നീ ബ​സു​ക​ളി ലെ​ല്ലാം എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും, അ​വ​ധി ദി​വ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ യാ​ത്രാ​സൗ​ജ​ന്യം അ​നു​വ​ദി​ക്കും. യൂ​ണി​ഫോം ധാ​രി​ക​ളാ​യ സ്‌​കൗ​ട്ടു​ക​ൾ​ക്കും എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്കും ശ​നി, ഞാ​യ​ർ, മ​റ്റു​ള്ള അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ പ​രേ​ഡു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ യാ​ത്രാ​സൗ​ജ​ന്യം അ​നു​വ​ദി​ക്കും.

Related posts

ദുരന്ത നിവാരണ അതോറിറ്റി – കാലാവസ്ഥാ അറിയിപ്പ്

Aswathi Kottiyoor

സൗ​ജ​ന്യ ഗ​ർ​ഭാ​ശ​യ-​ഗ​ള കാ​ൻ​സ​ർ പ​രി​ശോ​ധ​ന

Aswathi Kottiyoor

വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തി ; കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കി മാ​റ്റും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox