• Home
  • Kerala
  • അധ്യാപകർ ലൈഫ്‌ മിഷനൊപ്പം ; 61 വീടിന്റെ താക്കോൽദാനം നാളെ
Kerala

അധ്യാപകർ ലൈഫ്‌ മിഷനൊപ്പം ; 61 വീടിന്റെ താക്കോൽദാനം നാളെ

കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി ലൈഫ്‌ പദ്ധതിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച നിർവഹിക്കും. പകൽ മൂന്നിന്‌ അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌ അധ്യക്ഷനാകും.

മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം സ്വരാജ്‌, കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, എഫ്‌എസ്‌ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന്‌ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ അറിയിച്ചു.
നൂറ്‌ വീടാണ്‌ കെഎസ്‌ടിഎ നിർമിച്ചുനൽകുക. അതിൽ പണിപൂർത്തിയായ 61 വീടിന്റെ താക്കോൽദാനമാണ്‌ നടത്തുന്നത്‌.

Related posts

കോ​വി​ഡി​ന്‍റെ മൂ​ന്നാം​ത​രം​ഗം രാ​ജ്യ​ത്ത് അ​ടു​ത്ത​മാ​സം മ​ധ്യ​ത്തോ​ടെ തു​ട​ങ്ങി​യേ​ക്കു​മെ​ന്ന് എ​സ്ബി​ഐ റി​സ​ർ​ച്ചി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

നിപ: ശബരിമല തീർഥാടകർക്ക് മാർഗനിർദേശം നൽകണമെന്ന് ഹൈകോടതി

Aswathi Kottiyoor

ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox