കണിച്ചാർ: കണിച്ചാറിനെ സമ്പൂർണ ലൈബ്രറി പഞ്ചായത്തായി പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭൻ പ്രഖ്യാപിച്ചു. ആറ്റാഞ്ചേരി കോളനിയിൽ നടന്ന പരിപാടിയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. വി. ശിവദാസൻ എംപി ലൈബ്രറിയുടെ രജിസ്ട്രേഷൻ ഏറ്റുവാങ്ങി.
ഇതോടെ കോളനിയിലടക്കം ലൈബ്രറിയുള്ള പേരാവൂർ ബ്ലോക്കിന് കീഴിലെ ഏക പഞ്ചായത്ത് എന്ന ഖ്യാതിയും കണിച്ചാർ നേടി.
കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത, കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, മൈഥിലി രമണൻ, പേരാവൂർ ബ്ലോക്ക് -പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ടി. പദ്മനാഭന്റെ തൊണ്ണൂറ്റിമൂന്നാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.