24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ട് മുതൽ*
Kerala

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ട് മുതൽ*


: പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ്റെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ടിന് ആരംഭിക്കും. ഡിസംബർ 2ന് വെള്ളിയാഴ്ച്ച രാവിലെ 9.50നും 10.20നും ഇടയിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. ഉച്ചതിരിഞ്ഞ് 3 മണിയോടെ മുത്തപ്പൻ്റെ മലയിറക്കൽ ചടങ്ങ് നടക്കും. 4 മണിയോടെ കണ്ണൂർ തയ്യിൽ കുടുംബക്കാരുടെ കാഴ്ച്ച വരവ് ആദ്യം മടപ്പുരയ്ക്ക് അകത്ത് പ്രവേശിക്കും. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനഞ്ചോളം ഭജന സംഘങ്ങളുടെ കാഴ്ച്ച വരവുകൾ മടപ്പുരയ്ക്ക് അകത്ത് പ്രവേശിക്കും. സന്ധ്യയ്ക്ക് ദീപാരാധയ്ക്ക് ശേഷം മുത്തപ്പൻ വെള്ളാട്ടം പുറപ്പെടും. രാത്രി 11 മണിക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോട് കൂടി കലശം എഴുന്നള്ളിപ്പിനായി മടപ്പുരയിൽ നിന്ന് കുന്നുമ്മൽ തറവാട്ടിലേക്ക് പുറപ്പെടും. രാത്രി 12 മണിയോടെ വമ്പിച്ച കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും. തുടർന്ന് കലശവുമായി എഴുന്നള്ളത്ത് മടപ്പുരയിലേക്ക് പ്രവേശിക്കും. ഡിസംബർ 3ന് പുലർച്ചെ 5.30ന് തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കും. തുടർന്ന് മടപ്പുരയിൽ എത്തിച്ചേർന്ന എല്ലാ ഭക്തജനങ്ങളെയും ശ്രീ മുത്തപ്പൻ അനുഗ്രഹിക്കും. രാവിലെ 10 മണിയോട് കൂടി ഭജന സംഘങ്ങളെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയാക്കും. ഡിസംബർ 4ന് പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം സംഘടിപ്പിക്കുന്ന ഉത്സവാഘോഷ പരിപാടികൾ ഉണ്ടായിരിക്കും. ഡിസംബർ 5, 6 തീയ്യതികളിൽ രാത്രി കേരളത്തിലെ പ്രശസ്ത കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് മുത്തപ്പൻ കഥകളിയോഗം അവതരിപ്പിക്കുന്ന കഥകളി ഉണ്ടായിരിക്കും. ഡിസംബർ 6ന് രാവിലെ ഉൽസവ കൊടിയിറക്കം. തുടർന്ന് എല്ലാ ദിവസവും രാവിലെ 5.30 മണി മുതൽ 8.30 മണി വരെ തിരുവപ്പന വെള്ളാട്ടവും സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം രാത്രി 8.30 മണി വരെ വെള്ളാട്ടവും ഉണ്ടായിരിക്കും.

Related posts

യുവ നടൻ സുധീര്‍ വര്‍മ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്

Aswathi Kottiyoor

രണ്ട് ദിവസത്തെ പണിമുടക്ക്; കെഎസ്ആർടിസിക്ക് നഷ്ടം 9.4കോടി രൂപ

Aswathi Kottiyoor

പുതിയ പാര്‍ലമെന്റ് മന്ദിരം: ഈ മാസം 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Aswathi Kottiyoor
WordPress Image Lightbox