23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പുതിയ പാര്‍ലമെന്റ് മന്ദിരം: ഈ മാസം 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Kerala

പുതിയ പാര്‍ലമെന്റ് മന്ദിരം: ഈ മാസം 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പുതിയ പാര്‍ലമെന്റ് മന്ദിരം ഈമാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ക്ഷണിച്ചു. ലോക്സഭയില്‍ 888 പേര്‍ക്കും രാജ്യസഭയില്‍ 300 പേര്‍ക്കും ഇരിക്കാന്‍ സൗകര്യമുണ്ടാകും.

2020 ഡിസംബറിൽ പ്രധാനമന്ത്രി മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമാണിത്. 970 കോടി രൂപ ചെലവിൽ നിർമിച്ച നാലു നില കെട്ടിടത്തിൽ 1,224 എംപിമാരെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിൽ മൂന്ന് വാതിലുകളാണുള്ളത് – ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ ദ്വാർ. ഇതുകൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും വെവ്വേറെ എൻട്രികളുമുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി നിർമിച്ച ഭരണഘടനാ ഹാൾ ആണ് മറ്റൊരു ആകർഷണം. ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്.

Related posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ താപനില നാല് ഡിഗ്രി വരെ ഉയരും

Aswathi Kottiyoor

സി​ൽ​വ​ർ​ ലൈ​ൻ എം​ബാ​ങ്ക്മെ​ന്‍റാ​യ 292 കി​ലോ​മീ​റ്റ​റി​ൽ ഉ​യ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത് 33.6 കിലോമീറ്റർ മാത്രം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ശബരിമല പൈതൃക ടൂറിസം പദ്ധതി ഇഴയുന്നു; പുരോഗതി 15% മാത്രം.

Aswathi Kottiyoor
WordPress Image Lightbox