27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഉപയോഗ ശൂന്യമായ ചക്ര കസേരകൾ പുനർ നിർമ്മിച്ച് നൽകി
Kerala

ഉപയോഗ ശൂന്യമായ ചക്ര കസേരകൾ പുനർ നിർമ്മിച്ച് നൽകി

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ചക്രക്കസേരകൾ പുനർനിർമ്മിച്ചു നൽകി. ഇരിട്ടി ചൈതന്യ സെൻട്രൽ ഐ ടി സി യിലെ വിദ്യാർത്ഥികളാണ് വിവിധ തകരാറുകൾ മൂലം ഉപയോഗ ശൂന്യമായിക്കിടന്നിരുന്ന അഞ്ച് ചക്രക്കസേരകൾ കേടുപാടുകളെല്ലാം നീക്കി ഉപയോഗയോഗ്യമാക്കി ആശുപത്രിക്ക് തിരിച്ചു നൽകിയത്. പി.പി. അർജ്ജുൻ, സി.കെ. മിഥുൻ, കെ.എസ്. ഷിബിൻ, ദിപിൻ ബൈജു, അക്ഷയ് കുമാർ എന്നീ വിദ്യാർഥികൾ ചേർന്നാണ് ചക്രക്കസേരകൾ പുനരുപയോഗ യോഗ്യമാക്കിയത്. താലൂക്ക് ആശുപത്രിയിലെ സീനിയർ നേഴ്‌സ് ഓഫീസർമാരായ പി.ബി. ബിന്ദു, എം.പി. ബിന്ദു എന്നിവർ ചേർന്ന് ഐ ടി സി വൈസ്. പ്രിൻസിപ്പാൾ രത്നാകരന്റെയും വിദ്യാർത്ഥികളുടെയും കയ്യിൽ നിന്നും ചക്രക്കസേരകൾ ഏറ്റുവാങ്ങി.

Related posts

മോട്ടോർ വാഹന വകുപ്പിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്

Aswathi Kottiyoor

ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം 18ന്

Aswathi Kottiyoor

രജിസ്ട്രേഷൻ 25 മുതൽ*

Aswathi Kottiyoor
WordPress Image Lightbox